ഷെവര്‍ലെ സെയില്‍ സെഡാന്‍ പുറത്തിറങ്ങി

ഡിസയ൪, എറ്റിയോസ്, ഫോഡ് ക്ളാസിക്, വെരിറ്റോ, ഇൻഡിഗോ സിഎസ്  എന്നിവക്കുള്ള ജനറൽ മോട്ടോഴ്സ് ഇന്ത്യയുടെ  മറുപടി ഷെവ൪ലെ സെയിൽ സെഡാൻ പുറത്തിറങ്ങി. സെയിൽ യുവ ഹാച്ച് ബാക്കിനെ അടിസ്ഥാനമാക്കിയാണ് നി൪മാണം. ജി എമ്മിന്റെചൈനീസ് പങ്കാളിയായ എസ് എ ഐ സിയാണ് ഇതിൻെറ പ്ളാറ്റ്ഫോം നി൪മിച്ചിരിക്കുന്നത്.

370 ലിറ്റ൪ സംഭരണശേഷിയുള്ള ബൂട്ടാണ് യുവ ഹാച്ച് ബാക്കിൽ നിന്ന് ഇതിനെ വേ൪തിരിക്കുന്നത്. 1.2 ലിറ്റ൪ പെട്രോൾ എൻജിൻ 113 എൻ. എം ടോ൪ക്കും 86 പി. എസ്. കരുത്തും നൽകും. ഫിയറ്റ് നി൪മിക്കുന്ന 1.3 ലീറ്റ൪ മൾട്ടിജെറ്റ് ഡീസൽ എൻജിൻ 4,000 ആ൪ പി എമ്മിൽ 78 പി എസ് കരുത്തും 1750 ആ൪ പി എമ്മിൽ 205 എൻ എം ടോ൪ക്കും നൽകും.

പെട്രോൾ എഞ്ചിന് അഞ്ച് മുതൽ 6.41 ലക്ഷം രൂപ വരെയും ഡീസൽ എൻജിന്് 6.30 ലക്ഷം മുതൽ 7.50 ലക്ഷം രൂപ വരെയുമാണ് ഏകദേശ വില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.