അബൂദബി: 850 മില്യൻ ഡോളറിൻെറ (3.1 ബില്യൻ ദി൪ഹം) അഴിമതി കേസിൽ പാക് സുപ്രീം കോടതി വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുട൪ന്ന് ഇൻറ൪പോൾ തിരയുന്ന പ്രമുഖൻ അബൂദബിയിൽ പിടിയിലായതായി സൂചന. പാകിസ്താനിലെ മുൻ ഓയിൽ ആൻഡ് ഗ്യാസ് റഗുലേറ്ററി അതോറിറ്റി മേധാവി തൗഖി൪ സാദിഖ് പിടിയിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തി. പാക് സ൪ക്കാറിൻെറ അഭ്യ൪ഥനയെ തുട൪ന്ന് യു.എ.ഇ സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ ഇൻറ൪പോൾ നടത്തിയ അന്വേഷണത്തിലാണ് തൗഖി൪ പിടിയിലായത്. 2009 മുതൽ 2011 വരെ അതോറിറ്റി മേധാവിയായിരുന്ന കാലത്ത് കമീഷൻ ഇനത്തിലും മറ്റുമാണ് തൗഖി൪ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയത്.
സംഭവം സ്ഥിരീകരിച്ച യു.എ.ഇയിലെ പാകിസ്താൻ എംബസി തൗഖിറിനെ വിട്ടുകിട്ടുന്നതിനുള്ള ച൪ച്ചകൾ പുരോഗമിക്കുകയാണെന്ന് വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.