കൊച്ചി: കൊച്ചി മെട്രോ റെയിൽ നി൪മാണത്തിനു മുന്നോടിയായി എം.ജി റോഡും ബാന൪ജി റോഡിൻെറ തെക്കുവശവും ദൽഹി മെട്രോ റെയിൽ കോ൪പറേഷന് ജില്ലാ ഭരണകൂടം കൈമാറി. വ്യാഴാഴ്ച ഡി.എം.ആ൪.സി ഈ പ്രദേശങ്ങൾ ഏറ്റെടുക്കും. പദ്ധതിക്കായി സൗത് റെയിൽവേ സ്റ്റേഷൻ റോഡ് അടുത്ത മാസം 15നും കൈമാറും.
പദ്ധതിയുടെ നി൪മാണപ്രവ൪ത്തനങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിലെ ഗതാഗതം തിരിച്ചുവിടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കാൻ കഴിഞ്ഞ ദിവസം ഉന്നതതലയോഗം ചേ൪ന്നു. അടുത്തയാഴ്ചമുതൽ ബാന൪ജി റോഡ് പൊളിച്ചുതുടങ്ങും. ഡി.എം.ആ൪.സി തയാറാക്കിയ പരിഷ്കരിച്ച രൂപരേഖ സംസ്ഥാന സ൪ക്കാറിന് കൈമാറി ക്കഴിഞ്ഞു.
സൗത് റെയിൽവേ സ്റ്റേഷൻ റോഡിലെ കൊച്ചി കോ൪പറേഷൻെറ കെട്ടിടത്തിലും ഭൂമിക്ക് മതിയായ വില നൽകി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇടപ്പള്ളി ഒഴികെയുള്ള മെട്രോയുടെ സ്റ്റേഷനുകളും അതി൪ത്തികളുടെയും നി൪ണയം പൂ൪ത്തിയായി. ബാക്കിയുള്ള 15 മെട്രോ സ്റ്റേഷനുകളുടെ രൂപരേഖ ഫെബ്രുവരി 15ന് മുമ്പ് ഡിസ്ട്രിക്ട് പ൪ച്ചേസിങ് കമ്മിറ്റി (ഡി.എൽ.പി.സി) സംസ്ഥാന സ൪ക്കാറിന് കൈമാറും. മുട്ടത്തെ നി൪ദിഷ്ട മെട്രോ യാ൪ഡിനായി ഡി.എൽ.പി.സി ബുധനാഴ്ച വ൪ക്ക് ഓ൪ഡ൪ ക്ഷണിക്കും.
ഇവിടത്തെ സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ച൪ച്ച ചെയ്യാൻ ബുധനാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുമുണ്ട്. കലക്ട൪ ഷെയ്ഖ് പരീതിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ കെ.എം.ആ൪.എൽ ജനറൽ മാനേജ൪ (സിവിൽ) എസ്.ചന്ദ്രബാബു, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ട൪ കെ.പി.മോഹൻദാസ് പിള്ള, ഡി.എം.ആ൪.സി ഡെപ്യൂട്ടി ജനറൽ മാനേജ൪ കെ.ജെ.ജോസഫ് തുടങ്ങിയവരും ഡി.എം.ആ൪.സി, റവന്യൂ എന്നിവയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.