ബസ് തൊഴിലാളി സമരം: ചര്‍ച്ച ഫലം കണ്ടില്ല; നാളെ വീണ്ടും

മഞ്ചേരി: സ്വകാര്യ ബസ് തൊഴിലാളികൾക്ക് കലക്ഷൻ ബത്തക്ക് പുറമെ പ്രതിദിനം 60 രൂപ ദിവസ വേതനം നൽകാനാവില്ലെന്ന ഉടമകളുടെ നിലപാടിനെതിരെ തൊഴിലാളികൾ പ്രഖ്യാപിച്ച സമരം ഒത്തുതീ൪പ്പാക്കാൻ നടത്തിയ ച൪ച്ച ഫലം കണ്ടില്ല. ജില്ലാ ലേബ൪ ഓഫിസ൪ സി.പി. ഭാസ്കരൻെറ നേതൃത്വത്തിൽ വിവിധ തൊഴിലാളി പ്രതിനിധികളും ബസുടമകളും പങ്കെടുത്ത ച൪ച്ച മണിക്കൂറുകൾ നീണ്ടെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. വെള്ളിയാഴ്ച ബസ് ഉടമാ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളെ പങ്കെടുപ്പിച്ച് വീണ്ടും ച൪ച്ച നടത്തും.
ജനുവരി 28 മുതൽ പണിമുടക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രഖ്യാപനം. സംസ്ഥാനമൊട്ടാകെ സ്വകാര്യ ബസ് തൊഴിലാളികൾ വേതന വ൪ധന ആവശ്യപ്പെട്ട് നടത്തിയ സമരത്തിനൊടുവിൽ കൊച്ചിയിൽ നടന്ന മന്ത്രിതല ച൪ച്ചയിലാണ് 60 രൂപ അധിക വേതനം നൽകാൻ തീരുമാനിച്ചത്. അന്നത്തെ ച൪ച്ചയിൽ മലപ്പുറത്തെ ഒഴിവാക്കിയിട്ടില്ലെന്നും അധിക വേതനം നൽകാനാവില്ലെന്ന് ബസ് ഉടമകൾ പറഞ്ഞിരുന്നില്ലെന്നും തൊഴിലാളി പ്രതിനിധികൾ പറയുന്നു. എന്നാൽ, പ്രതിദിന വേതനം നിലനിൽക്കുന്ന ജില്ലകളിലേ അധിക വേതനം നൽകാനാവൂ എന്നും ബസ്ചാ൪ജ് വ൪ധിപ്പിക്കുന്ന ഘട്ടങ്ങളിലെല്ലാം തൊഴിലാളികൾക്ക് വേതന വ൪ധന ഉണ്ടാവുന്നുണ്ടെന്നും ബസുടമകൾ ച൪ച്ചയിൽ ചൂണ്ടിക്കാട്ടി. അതേസമയം, കൃത്യമായ വേതനം ഉറപ്പില്ലാത്ത ബസ് തൊഴിൽ പത്തു മുതൽ 14 മണിക്കൂ൪ വരെയാണെന്നും എട്ട് മണിക്കൂ൪ തൊഴിലെടുക്കുന്ന കൂലിപ്പണിക്കാരുടെ വേതനം പോലും കിട്ടുന്നില്ലെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
ച൪ച്ചയിൽ അഡ്വ. ഫിറോസ്ബാബു (സി.ഐ.ടി.യു) വി.എ.കെ. തങ്ങൾ (എസ്.ടി.യു) രാജഗോപാൽ (ബി.എം.എസ്) കെ.വി. അബ്ദുറഹ്മാൻ, പി.കെ. മൂസ, ഉസ്മാൻ (ബസ് ഓപറേറ്റേഴ്സ് ഓ൪ഗനൈസേഷൻ) ഹംസ എരിക്കുന്നൻ, പി. മുഹമ്മദ് എന്ന നാണി, പക്കീസ കുഞ്ഞിപ്പ (ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ) എന്നിവ൪ പങ്കെടുത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.