ജലാതിര്‍ത്തി ലംഘനം: 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍

ദോഹ: ജലാതി൪ത്തി ലംഘിച്ചതിന് നാല് മലയാളികളടക്കം 25 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഖത്ത൪ കോസ്റ്റ് ഗാ൪ഡ് അറസ്റ്റ് ചെയ്തു. ഏഴ് ബോട്ടുകളിലായി സൗദി അറേബ്യയിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായത്. അറസ്റ്റിലാവരിൽ 21 പേ൪ തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാട് പ്രദേശങ്ങളിൽ നിന്നുള്ളവരും നാല് പേ൪ കേരളത്തിൽ നിന്നുള്ളവരുമാണ്.
രജ്ഞിത് ആൻറണി, സതീഷ് സില്ലുവൈ ജോസഫ്, മണികണ്ഠൻ അറുമുഖം, പ്രഭ ചന്ദ്രശേഖ൪, മരിയ റീഗൻ, ആൻറണി, സഹായ പ്രഭാകരൻ, ആൻേറാ ജോസഫ്, അരുളപ്പൻ ആന്ത്രോസ്, തിരുമൂ൪ത്തി പളനിവേൽ, ആൻറണി മെറിൻ, ഷാജി ഏലിയാസ്, ഭൈജു, മണിപാൽ എന്നിവ൪ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്നും ബാക്കിയുള്ളവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സൗത്ത് ഏഷ്യൻ ഫിഷ൪മെൻ ഫ്രറ്റേണിറ്റി (സാഫ്) പത്രക്കുറിപ്പിൽ അറിയിച്ചു. പ്രോസിക്യൂഷനിൽ ഹാജരാക്കിയ മത്സ്യത്തൊഴിലാളികളുടെ കേസ് വൈകാതെ കോടതിയിലെത്തും. എംബസി അധികൃതരും സാഫിൻെറ ഖത്തറിലെ നിയമോപദേഷ്ടാവ് അഡ്വ. നിസാ൪ കോച്ചേരിയും മത്സ്യത്തൊഴിലാളികളെ ഇന്നലെ സന്ദ൪ശിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട നിയമനടപടികൾ ആരംഭിച്ചതായി അഡ്വ. നിസാ൪ കേച്ചേരി അറിയിച്ചു. സൗദിയിൽ നിന്ന് സ്പോൺസ൪മാരിലൊരാൾ ദോഹയിലെത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ മോചനത്തിന്് കേന്ദ്ര സ൪ക്കാറിൽ സമ്മ൪ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സാഫ് ജനറൽ സെക്രട്ടറി ഫാ. ച൪ച്ചിലും പ്രസിഡൻറ് ലീമ റോസും തമിഴനാട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിലും നവംബറിലുമായി ബഹ്റൈനിൽ നിന്നെത്തിയ 28 മത്സ്യത്തൊഴിലാളികൾ ജലാതി൪ത്തി ലംഘനത്തിന് ഖത്തറിൽ അറസ്റ്റിലായിരുന്നു. കോടതിവിധിച്ച പിഴയടച്ച് ഇവരെ പിന്നീട് മോചിപ്പിക്കുകയായിരുന്നു. അതേസമയം, ഇറാനിൽ മൂന്ന് മാസം മുമ്പ് അറസ്റ്റിലായ ഖത്തറിൽ നിന്നുള്ള 29 മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി സ്പോൺസ൪മാ൪ പിഴയടച്ചിട്ടും മോചനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇവരിൽ രണ്ട് പേ൪ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരും ബാക്കിയുള്ളവ൪ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.