എ.ഐ.സി.സി പുന$സംഘടന വരുന്നു

ന്യൂദൽഹി: ജയ്പൂരിലെ കോൺഗ്രസ് നേതൃസമ്മേളനത്തിന് പിന്നാലെ എ.ഐ.സി.സിയിൽ വിപുലമായ അഴിച്ചുപണി വരുന്നു. രാഹുൽഗാന്ധി നേതൃപദവി ഏറ്റെടുത്തതിനൊപ്പം, അദ്ദേഹത്തിന് പറ്റിയ വിധത്തിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്ന പുന$സംഘടനയാണ് ഉണ്ടാവുക. മുതി൪ന്ന നേതാക്കളിൽ ചില൪ക്ക് മാറേണ്ടിവരും. 30 ശതമാനം പാ൪ട്ടി പദവികൾ വനിതകൾക്ക് സംവരണം ചെയ്യുമെന്ന ജയ്പൂ൪ പ്രഖ്യാപനം പക്ഷേ, എ.ഐ.സി.സി പുന$സംഘടനയിൽ പൂ൪ണതോതിൽ നടപ്പാവില്ല.  
 അടുത്ത പൊതുതെരഞ്ഞെടുപ്പിന് 15 മാസം മാത്രമാണ് ബാക്കി. പാ൪ലമെൻറിൻെറ ബജറ്റ് സമ്മേളനം ഒരു മാസത്തിനുശേഷം തുടങ്ങും. ഡസനോളം നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഇക്കൊല്ലം നടക്കേണ്ടത്. ഇതിലേക്കെല്ലാം കച്ചമുറുക്കുന്നതിനുമുമ്പ് രാഹുൽ ടീം രൂപവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മന്ത്രിസഭാ പുന$സംഘടന കഴിഞ്ഞതിനുപിന്നാലെ നടക്കേണ്ടിയിരുന്ന സംഘടനാ പുന$സംഘടന പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.
 രാഹുലിൻെറ കടന്നുവരവോടെ പാ൪ട്ടിയിലെ പഴയ കുതിരകൾ ആശങ്കയിലാണ്. കോൺഗ്രസിനെ രാഹുൽ നേരിട്ടു നയിക്കുന്ന സ്ഥിതിയാണ് വരാൻ പോകുന്നത്. അതുകൊണ്ട് തങ്ങളുടെ റോൾ എന്താകുമെന്നാണ് ചിന്ത. രാഹുലിൻെറ സംഘത്തിൽ കയറിപ്പറ്റാൻ തീവ്രശ്രമത്തിലാണ് പലരും. യുവനേതാവുമായുള്ള അകലം വിശ്വാസക്കുറവിലേക്കു വഴിവെക്കുമെന്ന് മുതി൪ന്ന നേതാക്കൾ ഭയക്കുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളാകട്ടെ, ആവേശത്തിലുമാണ്.  
 മാറ്റത്തിന് നി൪ദേശിച്ച് രാഹുൽ നടത്തിയ പ്രസംഗവും ആവേശം സൃഷ്ടിച്ചിട്ടുണ്ട്. പാ൪ട്ടിക്ക് പുതിയ ഊ൪ജം പക൪ന്നെങ്കിലും തെരഞ്ഞെടുപ്പിലേക്ക് ബാക്കി നിൽക്കുന്ന 15 മാസവും ഈ ആവേശം നിലനി൪ത്തിക്കിട്ടുമോ എന്ന സന്ദേഹം ബാക്കിയാണ്. പ്രഖ്യാപനത്തിന് അനുസൃതമായ നടപടികൾ മുന്നോട്ടുനീക്കിയില്ലെങ്കിൽ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് മുതി൪ന്ന നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. പ്രസംഗത്തിലെ വൈകാരികതക്കപ്പുറം, രാഷ്ട്രീയ സാഹചര്യങ്ങൾ അളന്ന് കരുനീക്കം നടത്താൻ രാഹുലിനുള്ള കഴിവിൽ സംശയം പ്രകടിപ്പിക്കുന്നവ൪ ഏറെ.
 രാഹുലിനെ നേതൃപദവിയിൽ വാഴിക്കുന്നതിലേക്ക് ചിന്താശിബിരം ചുരുങ്ങിപ്പോയെന്ന് പാ൪ട്ടിയിലും പുറത്തും ച൪ച്ചയുണ്ട് . പാ൪ട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധിയും ച൪ച്ച ചെയ്യാനും തെരഞ്ഞെടുപ്പു തന്ത്രങ്ങൾ രൂപപ്പെടുത്താനുമാണ് എട്ടു വ൪ഷത്തിനുശേഷം ചിന്താശിബിരം വിളിച്ചത്. രാഹുൽ ഷോ ആയി അത് മാറിയപ്പോൾ, ദു൪ബലമായ സഖ്യകക്ഷി സാഹചര്യങ്ങൾ മറികടക്കാനുള്ള വിപുല ച൪ച്ചകളൊന്നും ഉണ്ടായില്ല. ജയ്പൂ൪ പ്രഖ്യാപനത്തിലും ഇതേക്കുറിച്ച  ദിശാബോധം തെളിയുന്നില്ല.
 പി.സി.സി, ഡി.സി.സി പ്രസിഡൻറുമാരുടെ കാലാവധി പരമാവധി രണ്ടു ടേമായി നിശ്ചയിച്ച ചിന്താശിബിരം, അവ൪ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന കരടുരേഖയിലെ നി൪ദേശം തള്ളി. കാര്യങ്ങൾ തുറന്നുപറയാൻ മടിക്കേണ്ടെന്ന് സോണിയ ഗാന്ധി  ഉദ്ഘാടന പ്രസംഗത്തിൽ പ്രോത്സാഹിപ്പിച്ചതുകൊണ്ട്, സ൪ക്കാറിൻെറ സാമ്പത്തിക നയത്തെ പല യുവനേതാക്കളും വിമ൪ശിച്ചിരുന്നു.
ഇന്ധനവിലക്കയറ്റം, സാമ്പത്തിക പരിഷ്കാരം തുടങ്ങിയവയെ വയലാ൪ രവി, രമേശ് ചെന്നിത്തല തുടങ്ങിയ മുതി൪ന്ന നേതാക്കളും എതി൪ത്തു. എന്നാൽ, സ൪ക്കാ൪ നയങ്ങളിൽ മാറ്റംവരുത്തുന്ന തീരുമാനങ്ങളൊന്നും ചിന്താശിബിരത്തിൽ ഉണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.