പി.ഡി.ഒ കരാര്‍ കമ്പനികളും തൊഴില്‍നിയമം ലംഘിക്കുന്നു; ആറു വര്‍ഷമായി അവധിയില്ലാതെ തൊഴിലാളികള്‍

മസ്കത്ത്: മാനവ വിഭവ ശേഷി മന്ത്രാലയം പ്രതിനിധികളും ഒമാൻ ട്രേഡ് യൂനിയൻ ഫെഡറേഷനും സംയുക്തമായി ഫഹൂദിൽ നടത്തിയ പരിശോധനയിൽ ചില പി.ഡി. ഒ കരാ൪ കമ്പനികൾ ഒമാൻ തൊഴിൽ നിയമങ്ങളും സുരക്ഷാ നിയമങ്ങളും ലംഘിക്കുന്നതായി കണ്ടെത്തി. രണ്ട് ദിവസങ്ങളിലായി വിവിധ പി.ഡി.ഒ കരാ൪ കമ്പനികളിൽ നടത്തിയ പരിശോധനയിൽ 50 ലധികം തൊഴിൽ നിയമ ലംഘനവും സുരക്ഷാ നിയമ ലംഘനവുമാണ് കണ്ടെത്തിയത്. ചില കമ്പനികൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവ ആവ൪ത്തിക്കുന്നതായും പരിശോധനാ സംഘം കണ്ടെത്തി.
സംയുക്ത പരിശോധനാ സംഘം എം. ബി ഹോൾഡിങ് കമ്പനി, ഹാലിബേ൪ട്ടൻ, ഒമാൻ എഞ്ചിനീയറിങ് ആൻറ് ടെക്നിക്കൽ സ൪വീസസ്, മിഡിൽ ഈസ്റ്റ് കമ്പനി ഫോ൪ സ൪വീസ് ആൻറ് ഡ്രില്ലിങ്, അൽ ഗൽബി ഇന്‍്റ൪നാഷനൽ, താവുസ് ഇൻറസ്ട്രിയൽ സ൪വീസ്, അത്തീല ഡോഗൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഡെൽമാ എന൪ജി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് ട്രേഡ് യൂനിയൻ ഫെഡറേഷൻ ഡപ്യൂട്ടി ചെയ൪മാൻ നബാൻ ബിൻ അഹമദ് അൽ ബത്താഷി അറിയിച്ചു. ഒമ്പത് കമ്പനികൾ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാൽ തൊഴിൽ നിയമം ലംഘനം നടത്തിയ കമ്പനികളുടെ പേര് വിവരം അദ്ദേഹം വ്യക്തമാക്കിയില്ല. തൊഴിൽ , സുരക്ഷാ നിയമം ലംഘിച്ച കമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പരാതി പബ്ളിക് പ്രോസിക്യൂഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ചില കമ്പനികളിലെ തൊഴിലാളികളും മാനേജ്മെൻറും തമ്മിൽ ത൪ക്കം നില നിൽക്കുന്നതായും കണ്ടെത്തി. പി.ഡി. ഒ ഇത്തരം കമ്പനികൾക്ക് കരാറുകൾ നൽകാറുണ്ടെങ്കിലും ഈ സ്ഥാപനങ്ങളെ വേണ്ടത്ര ശ്രദ്ധിക്കാറില്ലെന്ന് അൽ ബത്താഷി പറഞ്ഞു. ചില കമ്പനികളിലെ തൊഴിൽ സാഹചര്യം തൊഴിലാളികളൂടെ സുരക്ഷക്ക് ഭീഷണിയും ഉയ൪ത്തുന്നുണ്ട്. ചില ഉപ കരാറുകാ൪ തൊഴിലാളികൾക്ക് വാ൪ഷിക അവധി അനുവദിക്കുന്നില്ല. കഴിഞ്ഞ ആറ് വ൪ഷത്തിലധികമായി വാ൪ഷിക അവധി ലഭിക്കാത്ത തൊഴിലാളികളുമുണ്ട്. ഇത്തരം കമ്പനി കളുടെ ഉടകൾക്ക് ശിക്ഷ ലഭിക്കും.ശമ്പള വ൪ധനയും വാ൪ഷിക അവധിയും ആവശ്യപ്പെട്ടതിൻെറ പേരിൽ ചില കമ്പനി ഉടമകളിൽ നിന്ന് ഭീഷണി ലഭിച്ചതായി തൊഴിലാളികൾ പരാതിപ്പെട്ടു. ഒമാൻ തൊഴിൽ നിയമ പ്രകാരം വ൪ഷം തോറും ജീവനക്കാ൪ക്ക് മൂന്ന് ശതമാനം ഇൻക്രിമെൻറ് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.