മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂളിലെ വിദ്യാ൪ഥികളുടെ രക്ഷിതാക്കൾക്ക് ഫീസ് ഇളവ് ലഭിക്കുന്നതിന് അപേക്ഷ നൽകാം. അ൪ഹരായ മുഴുവൻ പേരും ഇതിനായി കൂട്ടത്തോടെ അപേക്ഷ നൽകാനാണ് രക്ഷിതാക്കളുടെ തീരുമാനം.
അധ്യയന വ൪ഷത്തിന്റെമധ്യത്തിൽ നിബന്ധനകൾ പാലിക്കാതെ ഫീസ് ഉയ൪ത്തിയതിനെതിരെ രക്ഷിതാക്കൾ ഉയ൪ത്തിയ നടപടിക്കെതിരെ രക്ഷിതാക്കൾ ഉയ൪ത്തിയ പ്രതിഷേധത്തെ മാനിക്കാതിരുന്ന സ്കൂൾ മാനേജ്മെന്‍്റ് കമ്മിറ്റിക്കും ബോ൪ഡ് ഓഫ് ഡയറക്ടേഴ്സിനുമെതിരായ പ്രതിഷേധം എന്ന നിലയിലാണ് കൂട്ടത്തോടെ അപേക്ഷ നൽകാൻ രക്ഷിതാക്കൾ തയാറെടുക്കുന്നത്. ഫീസ് ഇളവിന് അപേക്ഷിക്കേണ്ടതിൻെറ നിബന്ധനകൾ ഉൾപെടുത്തി കഴിഞ്ഞ ദിവസം സ്കൂൾ പ്രൻസിപ്പൽ സ൪കുല൪ പുറത്തിറക്കിയിരുന്നു.
സ൪കുല൪ അനുസരിച്ച് ആദ്യ വിഭാഗത്തിൽ 200 റിയാൽ വരെ മാസവരുമാനമുള്ളവ൪ക്കും രണ്ടാം വിഭാഗത്തിൽ 201 മുതൽ 250 വരെ വരുമാനമുള്ളവ൪ക്കും മൂന്നാം വിഭാഗത്തിൽ 251 മുതൽ 300 റിയാൽ വരെ വരുമാനമുള്ളവ൪ക്കുമാണ് ഇളവ് അനുവദിക്കുക. മൂന്നു വിഭാഗത്തിലും പരമാവധി രണ്ടു കുട്ടികൾക്കാണ് ഇളവ് ലഭിക്കുക. ഈ മാസം 31നു മുമ്പ് പ്രിൻസിപ്പലിൻെറ സെക്രട്ടറിയിൽനിന്ന് ഫീസിളവിനുള്ള അപേക്ഷകൾ സ്വീകരിക്കണം. ഫെബ്രുവരി ആറിനകം സമ൪പ്പിക്കുകയും വേണം. സ്പോൺസ൪ നൽകുന്ന സാലറി സ൪ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷ നൽകേണ്ടത്. യോഗ്യതാ വിഭാഗങ്ങളിൽ വരുന്ന എല്ലാ രക്ഷിതാക്കളും അപേക്ഷ സമ൪പ്പിക്കണമെന്ന് രക്ഷിതാക്കളുടെ പ്രതിനിധി സാലിഹ് തച്ച൪ പറഞ്ഞു.
ഫീസ് വ൪ധനവിനെതിരെ രക്ഷിതാക്കളുടെ പരാതി പരിഗണിക്കുന്നതിൽ എസ്.എം.സിയും ബി.ഒ.ഡിയും താത്പര്യമെടുക്കാത്തതിനെത്തുട൪ന്ന് രക്ഷിതാക്കൾ ഇന്ത്യൻ അംബാസിഡറെ സമീപിച്ചിരുന്നു.
എന്നാൽ അവിടെനിന്നും അനുകൂല പ്രതികരണമില്ലാത്തതിനെത്തുട൪ന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിനു പരാതി നൽകുകയായിരുന്നു. എസ്.എം.സിക്ക് വക്കീൽ നോട്ടീസ് അയക്കാനും രക്ഷിതാക്കൾ സന്നദ്ധമായി.
പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധികൾ ബോ൪ഡുമായി ച൪ച്ച നടത്തിയിരുന്നു. അ൪ഹരായ രക്ഷിതാക്കൾക്ക് ഫീസിളവ് നൽകുന്നതിൽ ബി.ഒ.ഡി ഇടപെട്ട് കൈകാര്യം ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളെല്ലാം അ൪ഹരാണെന്ന വാദവുമായി രക്ഷിതാക്കൾ ഫീസിളവിന് അപേക്ഷ സമ൪പ്പിക്കുന്നതെന്നും രക്ഷിതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.