ശിരോവസ്ത്ര നിരോധന നിയമം പുന:പരിശോധിക്കണമെന്ന് ഫ്രാന്‍സിനോട് കുവൈത്ത്

കുവൈത്ത് സിറ്റി: വ്യക്തികൾക്ക് അവരുടെ വിശ്വാസമനുസരിച്ച്  ജീവിക്കാനുള്ള  സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കുവൈത്ത്  ഫ്രാൻസിനോട് ആവശ്യപ്പെട്ടു. ജനീവയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ കുവൈത്തിൻെറ സ്ഥിരം പ്രതിനിധി മാലിക് അൽ വസ്സാനാണ് ഇക്കാര്യം ഉന്നയിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രമടക്കമുള്ള മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച നടപടി ശരിയല്ല. ഫ്രാൻസിൽ പലയിടത്തും വിദേശികൾക്കുനെരെ നടമാടുന്ന ജാതീയവും വ൪ഗീയവുമായ സമീപനങ്ങൽക്കെതിരെ ഫ്രഞ്ച് സ൪ക്കാ൪ നടപടി ശക്തമാക്കണമെന്നും ജനങ്ങൾക്കിടയിൽ സാമൂഹ്യ ഉദ്ഗ്രഥനം സാധ്യമാക്കണമെന്നും അൽ വസ്സാൻ അഭ്യ൪ഥിച്ചു.
കൗൺസിലിൽ ഫ്രഞ്ച് പ്രതിനിധി അവതരിപ്പിച്ച വിശദമായ മനുഷ്യാവകാശ റിപ്പോ൪ട്ടിനെ പ്രശംസിച്ച അല് വസ്സാൻ മനുഷ്യാവകാശം  ഉറപ്പുവരുത്തുന്നതിന് ഫ്രാൻസ് വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.