മങ്കട: മണ്ണാറമ്പ് പ്രദേശത്തെ തേനാരി മൊയ്തീൻ ഹാജിയുടെ രണ്ടര ഏക്ക൪ റബ൪തോട്ടം കത്തി നശിച്ചു. ശനിയാഴ്ച മൂന്നോടെയാണ് സംഭവം. തീ പിടിത്ത കാരണം വ്യക്തമല്ല. പരിസരത്തുകൂടി പോയ ഓട്ടോ ഡ്രൈവറാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഫയ൪ഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുകാ൪ തീ അണച്ചിരുന്നു. മങ്കട എസ്.ഐ ഹരിദാസ് സ്ഥലം സന്ദ൪ശിച്ചു.
മലപ്പുറം: മുണ്ടുപറമ്പിലെ പൊലീസ് ഇൻറലിജൻസ് ഓഫീസിന് സമീപത്തും കോട്ടക്കുന്നിലും അടിക്കാടിന് തീപിടിച്ചു. മലപ്പുറം ഫയ൪ഫോഴ്സ് യൂനിറ്റിലെ സ്റ്റേഷൻ ഓഫീസ൪ എം.എ. മൈക്കിൾ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസ൪ കെ.വി. അശോകൻ, പ്രേംകുമാ൪, സിയോജ്, അബ്ദുൽ റഫീഖ്, അശോകൻ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.