വാതക പൈപ്പ്ലൈന്‍ സ്വകാര്യ കുത്തകകള്‍ക്ക് വേണ്ടിയെന്ന്

കോഴിക്കോട്: നി൪ദിഷ്ട കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ്ലൈൻ പദ്ധതിയിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗ്യാസ് പൈപ്പ് ലൈൻ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാ൪ച്ച് നടത്തി.  
മാ൪ച്ചും ധ൪ണയും സി.ആ൪. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യ കുത്തക  കമ്പനികൾക്ക് വേണ്ടിയുള്ളതാണ് വാതക പൈപ്പ്ലൈൻ പദ്ധതിയെന്നും ജനങ്ങളുടെ ആശങ്കകൾ അവഗണിച്ച് മുന്നോട്ടുപോയാൽ ശക്തമായ ജനകീയ സമരം സ൪ക്കാറിന് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വിക്ടിംസ് ഫോറം ജില്ലാ പ്രസിഡൻറ് അഡ്വ. എസ്. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. കൺവീന൪ റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാ൪ട്ടി നേതാക്കളായ കെ.സി. അബു, പി. ശാദുലി, അഡ്വ. ടി. സിദ്ദീഖ്, പി. രഘുനാഥ്, വി. കുഞ്ഞാലി, ടി.കെ. മാധവൻ, സാലിം അഴിയൂ൪, സി.എച്ച്. ഹമീദ്, എം.സി. സുബ്ഹാൻ ബാബ, വിക്ടിംസ് ഫോറം നേതാക്കളായ അഡ്വ. നാരായണൻ നമ്പീശൻ, ഹരീഷ് കടവത്തൂ൪, സുബ്രഹ്മണ്യൻ, എ. ഗോപാലൻ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഷൈനാസ് ചാലൂളി, അഡ്വ. പ്രദീപൻ എന്നിവ൪ സംസാരിച്ചു. വിക്ടിംസ് ഫോറം ജില്ലാ സെക്രട്ടറി കെ.സി. അൻവ൪ സ്വാഗതവും ഷിഹാബുദ്ദീൻ മാട്ടുമുറി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.