കേന്ദ്ര സ൪ക്കാ൪ സ്ഥാപനമായ ടീ ബോ൪ഡ് ഓഫ് ഇന്ത്യ നീലഗിരി ജില്ലയിലെ കൂനൂരിൽ പ്രവ൪ത്തിക്കുന്ന ഓഫിസിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫാക്ടറി അഡൈ്വസറി ഓഫിസ൪
ഒഴിവുകളുടെ എണ്ണം: രണ്ട്, ശമ്പള സ്കെയിൽ: 15,600-39,100 രൂപ. പ്രവൃത്തി പരിചയം: 2-5 വ൪ഷം. പ്രായം 35 വയസ്സിൽ കവിയരുത് .സംവരണ വിഭാഗങ്ങൾക്ക് സ൪ക്കാ൪ ഉത്തരവ് പ്രകാരം ഇളവുണ്ട്.
യോഗ്യത: അംഗീകൃത സ൪വകലാശാലയിൽ നിന്ന് മെക്കാനിക്കലിലോ ഇൻസ്ട്രുമെൻേറഷനിലോ ബിരുദം/അംഗീകൃത സ൪വകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ അഗ്രികൾച൪ എൻജിനീയറിങ് ബിരുദം (നാലു വ൪ഷ കോഴ്സ്). ടീ/കോഫി ബോ൪ഡിൽ രജിസ്റ്റ൪ ചെയ്ത ടീ/കോഫി ഫാക്ടറിയിലോ സ൪ക്കാ൪ ലൈസൻസുള്ള ഫുഡ് പ്രോസസിങ് സ്ഥാപനത്തിലോ രണ്ട് വ൪ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
ഡെവലപ്മെൻറ് ഓഫിസ൪
ഒഴിവുകളുടെ എണ്ണം: എട്ട്, ശമ്പള സ്കെയിൽ: 9,300-34,800 രൂപ. പ്രായം: 32 വയസ്സിൽ കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് സ൪ക്കാ൪ ഉത്തരവ് പ്രകാരം ഇളവുണ്ട്.
യോഗ്യത: അംഗീകൃത സ൪വകലാശാലാ ബിരുദം. സയൻസ്/അഗ്രികൾച൪ ബിരുദക്കാ൪ക്ക് മുൻഗണന. തേയില കൃഷി-ഉൽപാദന മേഖലയിൽ പരിചയം അഭികാമ്യം.
അസിസ്റ്റൻറ് അക്കൗണ്ടൻറ്
ഒഴിവുകളുടെ എണ്ണം: ഒന്ന്, ശമ്പള സ്കെയിൽ: 9,300-34,000 രൂപ. പ്രായം: 32 വയസ്സിൽ കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് സ൪ക്കാ൪ ഉത്തരവ് പ്രകാരം ഇളവുണ്ട്.
യോഗ്യത: അംഗീകൃത സ൪വകലാശാലയിൽ നിന്ന് കോമേഴ്സ് ബിരുദം. ടാലിയിൽ അവഗാഹം വേണം.
സ്പെഷൽ ഗ്രേഡ് സ്റ്റെനോഗ്രാഫ൪
ഒഴിവുകളുടെ എണ്ണം: ഒന്ന്, ശമ്പള സ്കെയിൽ 9,300-34,800 രൂപ. പ്രായം 27നും 32നും മധ്യേ. സംവരണ വിഭാഗങ്ങൾക്ക് സ൪ക്കാ൪ ഉത്തരവ് പ്രകാരം ഇളവുണ്ട്.
യോഗ്യത: അംഗീകൃത സ൪വകലാശാലാ ബിരുദം. ഷോ൪ട്ട്ഹാൻഡ് മിനിറ്റിൽ 120 വാക്കും ടൈപ് റൈറ്റിങ്ങിൽ 40 വാക്കും ടൈപിങ് വേഗത വേണം. വിൻഡോസ് 2007ൽ അവഗാഹമുണ്ടായിരിക്കണം. സ൪ക്കാ൪/അ൪ധ സ൪ക്കാ൪/സ്വയം ഭരണാധികാര സ്ഥാപനത്തിൽ സ്റ്റെനോഗ്രാഫറായി ചുരുങ്ങിയത് മൂന്ന് വ൪ഷത്തെ പ്രവൃത്തിപരിചയം വേണം.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും http://teaboard.gov.in/pdf/notice/TB_RecruitmentAD.pdf എന്ന വെബ്സൈറ്റ് അഡ്രസിൽ ലഭിക്കും. ആ൪. അംബലവൻ, ഐ.എ.എ.എസ്, എക്സിക്യൂട്ടിവ് ഡയറക്ട൪ (സൗത് സോൺ), ടീ ബോ൪ഡ് സോണൽ ഓഫിസ്, ക്ളബ് റോഡ്, കൂനൂ൪-643101, നീലഗിരി, തമിഴ്നാട് എന്ന വിലാസത്തിൽ ജനുവരി 25നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.