കുവൈത്ത് സിറ്റി: മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി ചാലിൽ പുരയിൽ അഷ്റഫ് (39) ആണ് മരിച്ചത്.
സ്വകാര്യ ബസ് സ൪വീസ് ആയ സിറ്റി ബസിലെ ഡ്രൈവറായ അഷ്റഫ് ഓടിച്ച ബസ് സൽവയിൽവെച്ച് അപകടത്തിൽപ്പെട്ടാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ആദ്യത്തെ ട്രിപ്പിൽ ഓടിക്കൊണ്ടിരിക്കെ അഷ്റഫ് ഓടിച്ചിരുന്ന ബസിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് അടുത്തുള്ള മരത്തിലിടിക്കുകയും അഷ്റഫ് പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചങ്കെിലും അൽപ സമയത്തിനകം സംഭവിച്ചു.
ആറ് വ൪ഷമായി കുവൈത്തിലുള്ള അ്ഷറഫ് ആറ് മാസം മുമ്പാണ് നാട്ടിൽപോയി വന്നത്. ഭാര്യ: ഷാഹിദ. മൂന്നു കുട്ടികളുണ്ട്. കുവൈത്ത് കെ.എം.സി.സി സാൽമിയ ഏരിയ അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.