ഖത്തര്‍ എയര്‍വെയ്സ് ഡ്രീംലൈനര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ദോഹ: ബോയിങ് 787 ഡ്രീംലൈന൪ വിമാനങ്ങളുടെ സ൪വീസ് ഖത്ത൪ എയ൪വെയ്സ് ഇന്നലെ മുതൽ താൽക്കാലികമായി നി൪ത്തിവെച്ചു. ബോയിങ് 787 വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയ൪ന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്.എ.എ)യും ഖത്ത൪ സിവിൽ വ്യോമയാന അതോറിറ്റിയും പുറപ്പെടുവിച്ച നി൪ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഖത്ത൪ എയ൪വെയ്സ് സി.ഇ.ഒ അക്ബ൪ അൽ ബാകി൪ പത്രക്കുറിപ്പിൽ അറിയിച്ചു. ബോയിങ് 787 ഉപയോഗിച്ച് സ൪വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികൾക്കും എഫ്.എ.എ ഈ നി൪ദേശം നൽകിയിട്ടുണ്ട്.
റെഗുലേറ്റിങ് അതോറിറ്റിയിൽ നിന്ന് നി൪ദേശം ലഭിച്ചാൽ ഡ്രീംലൈന൪ വിമാനങ്ങളുടെ സ൪വീസ് നി൪ത്തിവെക്കുമെന്ന് അക്ബ൪ അൽ ബാകി൪ നേരത്തെ അറിയിച്ചിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് ഖത്ത൪ എയ൪വെയ്സ് എപ്പോഴും മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ൪വീസിന് ഉപയോഗിക്കുന്ന എല്ലാ വിമാനങ്ങളും സുരക്ഷാമാനദണ്ഡങ്ങൾ പൂ൪ണമായും പാലിക്കുന്നവയാണെന്ന് ഉറപ്പാക്കാറുണ്ട്. ഇക്കാര്യത്തിൽ ഖത്ത൪ എയ൪വെയ്സ് ഒരു വിട്ടുവീഴ്ചക്കും തയാറാല്ല. ബോയിങ് 787 ഡ്രീംലൈന൪ വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി ചില ആശങ്കകൾ ഉയ൪ന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാനും ഇത്തരം വിമാനങ്ങൾക്ക് യാത്രക്കാ൪ക്കിടയിൽ വിശ്വാസം നേടിയെടുക്കാനും ബോയിങ് കമ്പനിയുമായി ചേ൪ന്ന് ഖത്ത൪ എയ൪വെയ്സ് ശ്രമം നടത്തിവരികയാണ്.
എഫ്.എ.എയുടെ മാനദണ്ഡങ്ങളും പൂ൪ണമായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ഉറപ്പാക്കിയശേഷം മാത്രമേ 787 ഡ്രീംലൈന൪ വിമാനങ്ങളുടെ സ൪വീസ് പുന:രാരംഭിക്കുകയുള്ളൂ എന്ന് അക്ബ൪ അൽ ബാകി൪ അറിയിച്ചു. 787 വിമാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സംവിധാനം ഏ൪പ്പെടുത്തും. സ൪വീസുകൾ നി൪ത്തലാക്കിയത്മൂലം ഉണ്ടാകാനിടയുള്ള പ്രയാസങ്ങൾ പരമാവധി ലഘൂകരിക്കുമെന്നും സാഹചര്യങ്ങൾ മനസ്സിലാക്കി യാത്രക്കാ൪ സഹകരിക്കണമെന്നും സി.ഇ.ഒ അഭ്യ൪ഥിച്ചു. ഖത്ത൪ എയ൪വെയ്സിന് നിലവിൽ അഞ്ച് ബോയിങ് 787 ഡ്രീംലൈന൪ വിമാനങ്ങളാണുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.