അടുത്ത ആഴ്ച പകുതി വരെ ഇതേ കാലാവസ്ഥ തുടരാന്‍ സാധ്യത

കുവൈത്ത് സിറ്റി: രാജ്യത്ത് ഇപ്പോൾ തുട൪ന്നു കൊണ്ടിരിക്കുന്ന ശക്തമായ തണുപ്പ് അടുത്ത ആഴ്ചയുടെ പകുതിവരെ ഇതേ നിലയിൽ തുടരുമെന്ന് പ്രവചനം. സിവിൽ എവിയേഷനിലെ കാലാവസ്ഥാ നിരീക്ഷണ ഡിപ്പാ൪ട്ടുമെൻറ് മേധാവി അലി അബ്ദുന്നബി അൽ മുത്വവ്വയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ കാലയളവിൽ ഉച്ച നേരങ്ങളിൽ ഏറ്റവും കൂടിയ ചൂട് 22 ഡിഗ്രി സെൽഷ്യസിൻെറയും 24 ഡിഗ്രിയുടേയും ഇടയിലായിരിക്കും .
അതേസമയം ഇന്നലെ പുല൪ച്ചെ മുതൽ വടക്കു പടിഞ്ഞാറൻ കാറ്റിൻെറ വേഗതിൽ അൽപം കുറവ് അനുഭവപ്പെടുന്നതിനാൽ ചില ഭാഗങ്ങളിൽ തണുപ്പ് കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ട്.
കാലവസ്ഥയുമായി ബന്ധപ്പെട്ട് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരത്തിനനുസരിച്ച്  വേണ്ട മുൻകരുതലുകളെടുക്കണമെന്നും അതിനായി സിവിൽ എവിയേഷൻെറ ബന്ധപ്പെട്ട സൈറ്റ് സന്ദ൪ശിക്കാവുന്നതാണെന്നും അലി അബ്ദുന്നബി കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.