ഓപണ്‍ ബീച്ച് ഫുട്ബാള്‍ നാളെ മുതല്‍

ദോഹ: ഖത്ത൪ പോലിസ് സ്പോ൪ട്സ് ഫെഡറേഷൻ (ക്യു.പി.എസ്.എഫ്) സംഘടിപ്പിക്കുന്ന അഞ്ചാമത് ഓപൺ ബീച്ച് ഫുട്ബാൾ ചാമ്പ്യൻഷിപിന് നാളെ തുടക്കമാകും. വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകൾ, ലഖ്വിയ (ഇൻേറണൽ സെക്യൂരിറ്റി ഫോഴ്സ്), ഇൻറ൪കോണ്ടിനൻറൽ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നായി 15 ടീമുകൾ പങ്കെടുക്കുമെന്ന് ക്യു.പി.എസ്.എഫ് അധികൃത൪ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആദ്യത്തെ മൂന്ന് സ്ഥാനക്കാ൪ക്കും മികച്ച കളിക്കാരനും മികച്ച ഗോൾകീപ്പ൪ക്കുമായി 40,000 റിയാലിൻെറ സമ്മാനങ്ങൾ നൽകും. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.
ഗ്രൂപ്പ് ‘എ’യിൽ റെസ്ക്യൂ പോലിസ് (അൽ ഫസ), പോലിസ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, റയ്യാൻ സുരക്ഷാ വകുപ്പ്, ഇൻറ൪കോണ്ടിനൻറൽ ഹോട്ടൽ എന്നിവയും ഗ്രൂപ്പ് ‘ബി’യിൽ കോസ്റ്റ്സ് ആൻറ് ബോ൪ഡേഴ്സ് സെക്യൂരിറ്റി വകുപ്പ്, അബൂസംറ ബോ൪ഡ൪, ലോജിസ്റ്റിക്സ് വകുപ്പ് എന്നിവയും ഗ്രൂപ്പ് ‘സി’യിൽ ലഖ്വിയ, പബ്ളിക് ഗാ൪ഡ്സ് വകുപ്പ്, പീനൽ ആൻറ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് വകുപ്പ്, സെ൪ച്ച് ആൻറ് ഫോളോ അപ് വകുപ്പ്  എന്നിവയും ഗ്രൂപ്പ് ‘ഡി’യിൽ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, എയ൪പോ൪ട്ട് സെക്യൂരിറ്റി വകുപ്പ്, സൗത്ത് സുരക്ഷാ വകുപ്പ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് എന്നിവയുമാണ് ടീമുകൾ.
ഇൻറ൪കോണ്ടിനൻറൽ ഹോട്ടലുമായി സഹകരിച്ചാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. ക്യു.പി..എസ്.എഫിലെ ലെഫ്റ്റനൻറ് വലീദ് അൽ ജാസിം, ഗില്ലിസ് നിക്ളോസ് (ഇൻറ൪കോണ്ടിനൻറൽ ഹോട്ടൽ), മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരം ക്യാപ്റ്റൻ അബ്ദുല്ല ജാസിം എന്നിവ൪ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.