വ്യാജ ഉത്പന്നം വിപണിയിലെത്തുന്നത് തടയാന്‍ പുതിയ നിയന്ത്രണങ്ങള്‍

ദോഹ: ഗുണനിലവാരമില്ലാത്തതും വ്യാജവുമായ ഉത്പന്നങ്ങൾ പുറം രാജ്യങ്ങളിൽ നിന്ന് ഖത്ത൪ വിപണിയിലെത്തുന്നത് തടയാൻ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ഏത് രാജ്യത്ത് നി൪മിച്ചതാണെന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നത്തിൽ ഇളക്കിമാറ്റാനാവാത്ത വിധം രേഖപ്പെടുത്തിയിരിക്കണമെന്നാണ് പുതിയ നി൪ദേശം. ഇങ്ങനെ രേഖപ്പെടുത്താത്ത ഉത്പന്നങ്ങൾക്ക് കസ്റ്റംസ് ക്ളിയറൻസ് സ൪ട്ടിഫിക്കറ്റ് ലഭിക്കില്ല.
ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വിശദാംശങ്ങൾ ഇൻവോയ്സിലും ഇറക്കുമതി സംബന്ധിച്ച മറ്റ് രേഖകളിലും ഉണ്ടായിരിക്കണം. ഉത്പന്നങ്ങളും ഇൻവോയ്സിലും മറ്റ് രേഖകളിലുമുള്ള അവയുടെ വിവരങ്ങളും പരസ്പരം പൊരുത്തപ്പെടുന്നതായിരിക്കണം. നി൪മാണം നടന്ന രാജ്യത്തിൻെറ പേരടക്കമുള്ള വിവരങ്ങൾ സ്റ്റിക്കറിൽ രേഖപ്പെടുത്തി പതിച്ചിട്ടുള്ള ഉത്പന്നങ്ങളും കാ൪ഗോ ക്ളിയറൻസിന് പരിഗണിക്കില്ല. വിമാനമാ൪ഗവും കപ്പൽ മാ൪ഗവും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാണെന്ന് അധികൃത൪ വ്യക്തമാക്കി.
വാഹനങ്ങളടെ ടയ൪, സ്പെയ൪ പാ൪ട്സ്, എക്സോസ്റ്റ്ഫാനും തേപ്പുപെട്ടിയുമടക്കം ഗാ൪ഹികാവശ്യത്തിനുള്ള വൈദ്യുതോപകരണങ്ങൾ, സേഫ്റ്റി ബെൽറ്റ്, വീൽ റിം, ബ്രേക്ക് പാഡ്, എന്നിവക്ക് ബന്ധപ്പെട്ട അധികൃത൪ നൽകുന്ന ഗുണനിലവാര സ൪ട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കസ്റ്റംസ് ക്ളിയറൻസ് ലഭിക്കൂ. കസ്റ്റംസ് ക്ളിയറൻസിന് സമ൪പ്പിക്കുന്ന ഉത്പന്നങ്ങൾക്കൊപ്പം ഒപ്പും സീലുമുള്ള യഥാ൪ഥ കൊമേഴ്സ്യൽ ഇൻവോയ്സ് നി൪ബന്ധമാണ്. ഇവ ചേമ്പ൪ ഓഫ് കൊമേഴ്സ് സാക്ഷ്യപ്പെടുത്തുകയും വേണം. ഓരോ പാക്കറ്റിനുമൊപ്പമുള്ള വിശദമായ പാക്കിങ് ലിസ്റ്റിൽ ഉത്പന്നങ്ങളുടെ എണ്ണം, തൂക്കം എന്നിവ രേഖപ്പെടുത്തിയിരിക്കണം.
ഏത് രാജ്യത്ത് നി൪മിച്ചതാണെന്നും ഏത് രാജ്യത്തുനിന്ന് കൊണ്ടുവരുന്നു എന്നും രേഖപ്പെടുത്താത്ത ഉത്പന്നങ്ങൾ മടക്കിയയക്കും. ഇറക്കുമതി ഏജൻസികൾക്ക് അന്താരാഷ്ട്രതലത്തിലുള്ള എച്ച്.എസ് കോഡ് നേരത്തെ നി൪ബന്ധമാക്കിയിരുന്നു. ഏജൻസികളുടെ കൊമേഴ്സ്യൽ രജിസ്ട്രേഷനിൽ ഈ കോഡ് രേഖപ്പെടുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. സി.ആറിൽ സൂചിപ്പിച്ചിട്ടുളള ഉത്പന്നങ്ങൾ മാത്രമേ ഏജൻസികൾക്ക് ഇറക്കുമതി ചെയ്യാൻ കഴിയൂ. ഉത്പന്നങ്ങളെ തരംതിരിക്കുന്നതിനായി ലോക കസ്റ്റംസ് സംഘടന ആഗോളതലത്തിൽ ഏ൪പ്പെടുത്തിയ സംവിധാനമാണ് എച്ച്.എസ് കോഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.