മധുവിന് നാടണയാന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസര്‍ മനസുവെക്കണം

മസ്കത്ത്: പാസ്പോ൪ട്ടും, തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടതിനാൽ 30 വ൪ഷമായി നാട്ടിൽപോകാൻ കഴിയാതെ മസ്കത്തിൽ അവശനിലയിൽ കഴിയുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശി മധുസൂദനൻ. ദാ൪സൈതിലെ ഒരു കെട്ടിടത്തിന് മുകളിൽ രാത്രി മഞ്ഞത്ത് തണുത്തുവിറച്ച് കഴിഞ്ഞുകൂടുന്ന ഈ 56കാരൻെറ പക്കൽ താൻ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നുമില്ല. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കാതെ മധുസൂദനന് ഔ്പാസ് നൽകാനാവില്ലെന്നാണ് മസ്കത്തിലെ ഇന്ത്യൻ എംബസി പറയുന്നത്. ജന്മനാട് എവിടെയാണെന്ന് തെളിയിക്കാൻ ‘നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ’് നൽകാനാണെങ്കിൽ ജനിച്ചുവള൪ന്ന കാഞ്ഞിരപ്പള്ളിയിലെ താലൂക്ക് ഓഫീസ് അധികൃതരും തയാറായിട്ടില്ല. നാട്ടിലെ റേഷൻകാ൪ഡിൻെറ പക൪പ്പും, സ്കൂളിൽ പഠിക്കുമ്പോൾ എൻ.സി.സി. കാഡറ്റായിരുന്നതിൻെറ സ൪ട്ടിഫിക്കറ്റും എംബസിയിലെത്തിച്ചിരുന്നെങ്കിലും ഇവയിൽ ഫോട്ടോപതിച്ചിട്ടില്ലാത്തതിനാൽ സ്വീകാര്യമല്ലെന്നാണ് അധികൃത൪ പറയുന്നത്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ താന്നിവേലി വീട്ടിൽ ദാമോദരൻെറയും തങ്കമ്മയുടെയും മകൻ എന്നതാണ് തൻെറ പൂ൪ണവിലാസമെന്ന് മധുസൂദനൻ പറയുന്നു. എന്നാൽ, ഇത് രേഖകളുടെ പിൻബലത്തിൽ അധികൃത൪ക്ക് മുന്നിൽ തെളിയിക്കാനാവാത്ത നിസഹായാവസ്ഥയിലാണ് ഇ
ദ്ദേഹം.
1977ൽ മസ്കത്തിൽ നി൪മാണകമ്പനി ജീവനക്കാരനായി ജോലിക്കെത്തിയ മധുസൂദനൻ 1983 ജനുവരിയിലാണ് ഏറ്റവുമൊടുവിൽ നാട്ടിൽപോയി വന്നത്. റൂവിയിൽ താമസിക്കുന്ന കാലത്ത് പാസ്പോ൪ട്ടും രേഖകളും സൂക്ഷിച്ചിരുന്ന ബാഗ് ആരോ പണമുണ്ടെന്ന് കരുതി തട്ടിയെടുക്കുകയായിരുന്നുവത്രെ. ഏറ്റവുമൊടുവിൽ വിസ നൽകിയ സ്പോൺസറാകട്ടെ ഒമാൻ വിട്ട് ആഫ്രിക്കയിലേക്കും പോയി. അന്ന് മുതൽ ചെറുകിട ജോലികൾ ചെയ്ത് ഒമാനിൽ അനധികൃതമായി താമസിക്കുകയാണ് ഇദ്ദേഹം. അനധികൃത താമസക്കാ൪ക്കായി റെയ്ഡും പരിശോധനയും നടക്കുമ്പോൾ തന്നെ പിടികൂടിയിരുന്നെങ്കിൽ എന്ന് കരുതി പലവട്ടം കാത്തുനിന്നിട്ടുണ്ടെങ്കിലും പിടിയിലാകാനുള്ള ‘ഭാഗ്യ’വും തനിക്കില്ലായിരുന്നുവെന്ന് മധുസൂദനൻ പറയുന്നു.
ആരോഗ്യമുള്ളിടത്തോളം ജോലിയെടുത്ത് ജീവിക്കാം എന്ന് കരുതിയാണ് അനധികൃതമായാണെങ്കിലും ഒമാനിൽ തുടരാൻ തീരുമാനിച്ചത്. ഇക്കാലത്തിനിടക്ക്, റൂവി, സിനാവ്, മസീറ, ഷിനാസ്, ഇബ്ര, സൊഹാ൪, ഇബ്രി തുടങ്ങി ഒമാനിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദ്ദേഹം ജോലിചെയ്തിട്ടുണ്ട്.
ഇപ്പോൾ വയ്യാതായിരിക്കുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യാത്തവിധം മുട്ട് വേദനിക്കുന്നു. ആരോഗ്യം ക്ഷയിച്ചതോടെ എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്നാണ് ചിന്ത. ആറുമാസം മുമ്പ് സാമൂഹിക പ്രവ൪ത്തകനായ മുനീ൪ മാസ്റ്ററുടെ സഹായത്തോടെ രേഖകൾ സമ്പാദിക്കാനുള്ള ശ്രമം തുടങ്ങിയതാണ്. അങ്ങനെയാണ് റേഷൻകാ൪ഡിൻെറ പക൪പ്പും എൻ.സി.സി.യുടെ സ൪ട്ടിഫിക്കറ്റും കിട്ടിയത്. നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റിനായി നാട്ടിലുള്ള സഹോദരൻ ബിജു പലവട്ടം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലത്രെ.    
അവശനിലയിൽ വരാന്തയിൽ ഇദ്ദേഹം വിറച്ചുകിടക്കുന്നത് കണ്ട് കെട്ടിടത്തിലെ താമസക്കാരാണ് ‘ഗൾഫ് മാധ്യമ’ത്തിൽ വിവരമറിയിച്ചത്. എംബസി അധികൃതരെ അറിയിച്ചപ്പോൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനാണ് നി൪ദേശം ലഭിച്ചത്. രേഖകളില്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇദ്ദേഹത്തിൻെറ അവസ്ഥകണ്ട് ദൈന്യത തോന്നിയ കെട്ടിടത്തിലെ വീട്ടമ്മാരാണ് പുതപ്പും ഭക്ഷണവും എത്തിച്ച് സഹായിച്ചത്. തീരെ അവശതയിലുള്ള ഇദ്ദേഹത്തെ ചൊവ്വാഴ്ച രാത്രി കേരളാ ഇസ്ലാമിക് അസോസിയേഷൻ പ്രവ൪ത്തക൪ റൂവിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.