ഉന്നത പണ്ഡിതസഭയിലും സുപ്രീംകോടതിയിലും അഴിച്ചുപണി

റിയാദ്: രാജ്യത്തെ പരമോന്നത മതപണ്ഡിത സഭയും സുപ്രീംകോടതി ന്യായാധിപ സമിതിയും ഉടച്ചുവാ൪ത്ത് രാജവിജ്ഞാപനം ഇറങ്ങി. നിലവിലുള്ള സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആലുശൈഖിൻെറ നേതൃത്വത്തിൽ ഇരുപത് അംഗങ്ങളുൾക്കൊള്ളുന്നതാണ് പുതിയ പരമോന്നത പണ്ഡിത സഭ. ഗ്രാൻഡ് മുഫ്തിക്ക് പുറമെ സ്വാലിഹ് അല്ലഹീദാൻ, ശൈഖ് ഡോ. സ്വാലിഹ് ബിൻ ഫൗസാൻ അൽഫൗസാൻ, ശൈഖ് ഡോ. അബ്ദുല്ല ഇബ്റാഹീം ആലുശൈഖ്, ശൈഖ് സ്വാലിഹ് അബ്ദുറഹ്മാൻ അൽഹുസൈ്വൻ, ശൈഖ് ഡോ. അബ്ദുല്ല അബ്ദുൽ മുഹ്സിൻ അത്തു൪ക്കി, ശൈഖ് അബ്ദുല്ല സുലൈമാൻ മനീഅ്, ശൈഖ് ഡോ. സ്വാലിഹ് അബ്ദുല്ല ഹുമൈദ്, ശൈഖ് ഡോ. അബ്ദുല്ല മുഹമ്മദ് അൽമുത്ലഖ്, ശൈഖ് ഡോ. അഹ്മദ് സൈ൪ മുബാറകി, ശൈഖ് ഡോ. മുഹമ്മദ് അബ്ദുൽകരീം അൽ ഈസ, ശൈഖ് ഡോ. അബ്ദുൽവഹാബ് അബൂസുലൈമാൻ, ശൈഖ് അബ്ദുല്ല സഅദ് അൽഖുനൈൻ, ശൈഖ് ഡോ. യഅ്ഖൂബ് യൂസുഫ് അൽബാ ഹുസൈൻ, ശൈഖ് അബ്ദുറഹ്മാൻ അബ്ദുൽ അസീസ്, ശൈഖ് മുഹമ്മദ് അബ്ദുല്ലത്തീഫ് ആലുശൈഖ്, ശൈഖ് ഡോ. അലി അബ്ബാസ് ഹകമി, ശൈഖ് ഡോ. അബ്ദുൽ കരീം അബ്ദുറഹ്മാൻ അൽഖുദൈ൪, ശൈഖ് ഡോ. മുഹമ്മദ് അൽമുഖ്താ൪ മുഹമ്മദ്, ശൈഖ് ഡോ. ഖൈസ് അബ്ദുല്ലത്തീഫ് ആലുശൈഖ്, ശൈഖ് ഡോ. സഅദ് തു൪ക്കി അൽഖസ്ലാൻ തുടങ്ങിയവരാണ് പുതിയ ഉന്നത പണ്ഡിത സഭാംഗങ്ങളായി നിയമിതരായവ൪. ഗ്രാൻഡ് മുഫ്തി ഒഴികെയുള്ളവരുടെ കാലാവധി നാല് വ൪ഷമാണെന്നും ഉത്തരവിൽ വ്യക്തമാക്കി.
ന്യായാധിപരുടെ ഉന്നതസഭ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുല്ല യഹ്യയെ തൽസ്ഥാനത്ത്നിന്ന് നീക്കം ചെയ്ത് പകരം സൽമാൻ നശ്വാനെ നിയമിച്ചു. അപ്പീൽ കോടതി മേലധ്യക്ഷൻെറ റാങ്കിലാണ് അദ്ദേഹത്തിൻെറ നിയമനം. സുപ്രീം കോടതി അധ്യക്ഷനായിരുന്ന ശൈഖ് അബ്ദുറഹ്മാൻ അബ്ദുൽഅസീസ് സ്വമേധയാ സ്ഥാനമൊഴിഞ്ഞതിനെതുട൪ന്ന് ശൈഖ് ഗൈഹബ് മുഹമ്മദ് അൽഗൈഹബിനെ തൽസ്ഥാനത്ത് നിയമിച്ചു. കൂടാതെ ഒമ്പത് ന്യായാധിപന്മാരെയും നിയമിച്ചിട്ടുണ്ട്. ശൈഖ് സഅദ് അലി അൽഗാമിദി, ശൈഖ് അഹ്മദ് നാസി൪ ഹകമി, ശൈഖ് അബ്ദുല്ല അബ്ദുൽ അസീസ് ഖാസിം, ശൈഖ് മുഹമ്മദ് ശുറൈം അശ്ശഅ്ബി, ശൈഖ് അബ്ദുൽ അസീസ് മുഹമ്മദ് അൽഹുസൈൻ, ശൈഖ് അഹ്മദ് അൽമസ്റൂഅ്, ശൈഖ് സുലൈമാൻ റാശിദ് അൽഹദീസി, ശൈഖ് അബ്ദുൽ ഇലാഹ് മുഹമ്മദ് അൽഫി൪യാൻ, ശൈഖ് അബ്ദുൽ അസീസ് അൽസബഇ എന്നിവരാണ് പുതിയ സുപ്രീം കോടതി ന്യായാധിപന്മാരായി നിയമിതരായത്. നീതിന്യായ മന്ത്രിയുടെ അധ്യക്ഷതയിൽ ന്യായാധിപ ഉന്നതസമിതിയും അഴിച്ചു പണിതു. സമിതി അധ്യക്ഷൻെറ പ്രവ൪ത്തനകാലയളവ് നാല് വ൪ഷമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.