ജിദ്ദ ഇന്ത്യ ഫെസ്റ്റിവലിനു ഇന്നു തുടക്കം

ജിദ്ദ: വൈവിധ്യമാ൪ന്ന പരിപാടികളോടെ ഇന്ത്യ ഫോറം ആതിഥ്യമരുളുന്ന ഇന്ത്യ ഫെസ്റ്റിന് ബുധനാഴ്ച തുടക്കം കുറിക്കും. ജിദ്ദ ഇൻറ൪നാഷണൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം ആറിന് നടക്കുന്ന ഉദ്ഘാടനപരിപാടിയിൽ സൗദി വിദേശകാര്യ വകുപ്പിലെ ഡയറക്ട൪ ജനറൽ മുഹമ്മദ് അഹ്മദ് ത്വയ്യിബ് മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സംഗീതപരിപാടിയായ ‘സരിഗമപ’യിലൂടെ വിഖ്യാതനായ ഫരീദ് ഹസൻ നിയാസിയുടെ പ്രകടനം അരങ്ങേറും. ജനുവരി 25 വരെ നീളുന്ന പരിപാടിയിൽ സൗദിയിലെ ഇന്ത്യൻ പ്രവാസിസമൂഹത്തിൻെറ ഭാഷാ, സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന സാംസ്കാരിക കലാപരിപാടികളും ഉത്സവങ്ങളും അരങ്ങേറും. ഒരാഴ്ച നീണ്ടുനിൽക്കുന്ന മേളയിൽ 17ന് തമിഴ്നാടിൻെറ കലാസാംസ്കാരിക പ്രകടനങ്ങളാണ്. 18ന് മലയാളി പ്രവാസിസംഘടനകൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ കോ൪ത്തിണക്കി കേരളോത്സവം നടക്കും. 25ന് സമാപനപരിപാടിയിൽ ഇന്ത്യൻ ഐഡൽ ഫെയിം അംഗിത മിശ്രയുടെ കലാപ്രകടനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.