അജ്മാന്‍ ഭരണാധികാരിയുടെ സഹോദരന്‍ അന്തരിച്ചു

ദുബൈ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമിയുടെ സഹോദരൻ ശൈഖ് അബ്ദുല്ല ബിൻ റാശിദ് ആൽ നുഐമി അന്തരിച്ചു. ശനിയാഴ്ച പുല൪ച്ചെയായിരുന്നു നിര്യാണം. ശനിയാഴ്ച രാവിലെ അജ്മാൻ ശൈഖ് സായിദ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കി.  അജ്മാൻ ഭരണാധികാരിക്ക് പുറമെ നിരവധി ശൈഖുമാ൪, ഉന്നത ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
ഞായറാഴ്ച മുതൽ മൂന്നു ദിവസം അൽ സാഹി൪ പാലസിൽ അജ്മാൻ ഭരണാധികാരി അനുശോചനം സ്വീകരിക്കും. ആദര സൂചകമായി അജ്മാനിൽ ഏഴു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ എമിറേറ്റിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പ്രാദേശിക വകുപ്പുകൾക്ക് മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പരിപാടികളും മാറ്റിവെച്ചു.
പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും വിവിധ എമിറേറ്റുകളിലെയും ഭരണാധികാരികളും അനുശോചിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.