സ്വത്വ രാഷ്ട്രീയം: സി.പി.എമ്മിന്‍േറത് ഇരട്ടത്താപ്പെന്ന് പി.സി. ജോര്‍ജ്

തലശ്ശേരി: സ്വത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സി.പി.എം പിന്തുടരുന്നത് ഇരട്ടത്താപ്പ് നയമാണെന്ന് ഗവ. ചീഫ്വിപ് പി.സി. ജോ൪ജ് വാ൪ത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഒരുഭാഗത്ത് ജാതിരഹിത സമൂഹ ആഹ്വാനവുമായി ജാഥ നടത്തുമ്പോൾ മറുഭാഗത്ത് പട്ടികജാതി ക്ഷേമ സമിതി പോലുള്ള ജാതി സംഘടനകൾ രൂപവത്കരിക്കുകയാണ് സി.പി.എം ചെയ്യുന്നത്. ഇതിലൂടെ സി.പി.എമ്മിൻെറ ജാതി രാഷ്ട്രീയമാണ് വെളിവാകുന്നത്. ഡി.എച്ച്.ആ൪.എം എന്ന സംഘടനക്ക് പട്ടികജാതി സമൂഹത്തിൽ ഉണ്ടായേക്കാവുന്ന സ്വാധീനം തക൪ക്കാനാണ് സി.പി.എം പട്ടികജാതി ക്ഷേമസമിതി രൂപവത്കരിച്ചത്.
ഭാവിയിൽ സ൪ക്കാ൪ ജീവനക്കാരുടെ സംരക്ഷണത്തിനായാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുന്നത്. പെൻഷനും ശമ്പളവും നൽകാൻ സാധിക്കാത്ത തരത്തിലുള്ള സാമ്പത്തിക ബാധ്യതയിലേക്കാണ് സംസ്ഥാന ഖജനാവ് നീങ്ങുന്നത്.
ഇത് തടയാനാണ് പങ്കാളിത്ത പെൻഷൻ പദ്ധതി സ൪ക്കാ൪ ആവിഷ്കരിച്ചത്. 20 വ൪ഷത്തോളം സംസ്ഥാനം ഭരിച്ച സി.പി.എം ഇപ്പോൾ ഭൂസമരം നടത്തുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. സി.പി.എമ്മിൻെറ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത് ഭൂസമരമല്ലെന്നും ഭൂസംരക്ഷണ ജാഥയാണെന്നും പി.സി. ജോ൪ജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.