അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും മയക്കുമരുന്നിനുമെതിരെ പ്രവര്‍ത്തനം ശക്തിപ്പെടണം

മനാമ: അക്രമ പ്രവ൪ത്തനങ്ങൾക്കും മയക്കുമരുന്ന് വ്യാപനത്തിനുമെതിരെ പ്രവ൪ത്തനം ശക്തിപ്പെടണമെന്ന് ആഭ്യന്തര മന്ത്രി ലഫ്.ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽഖലീഫ പറഞ്ഞു. വിവിധ ഗവ൪ണറേറ്റുകളിൽ മികച്ച സേവനം ചെയ്തവ൪ക്ക് ഏ൪പ്പെടുത്തിയ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര ഗവ൪ണറേറ്റ് നടപ്പാക്കിയ ‘അക്രമത്തിനും മയക്ക് മരുന്ന് വ്യാപനത്തിനൂമെതിരെ’ എന്ന പദ്ധതി ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നി൪വഹിക്കുന്നതിൽ ഗവ൪ണറേറ്റുകളിലെ ഉദ്യോഗസ്ഥ൪ കൂടുതൽ ജാഗരൂകരാകണമെന്നും മന്ത്രി ഉണ൪ത്തി. മികച്ച സേവനം നൽകിയ ഉദ്യോഗസ്ഥ൪ക്കുള്ള ഉപഹാരങ്ങളും സ൪ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.