മൂന്നംഗ ബിദൂനി വാഹന മോഷണ സംഘം പിടിയില്‍

കുവൈത്ത് സിറ്റി: വാഹന മോഷണം തൊഴിലാക്കിയ മൂവ൪ സംഘത്തെ പൊലിസ് പിടികൂടി. ബിദൂനികളായ ഇവ൪ പത്ത് വാഹന മോഷണങ്ങളും അവ ഉപയോഗപ്പെടുത്തി 25 ലേറെ പിടിച്ചുപറികളും മറ്റു മോഷണങ്ങളും നടത്തിയതായി പൊലീസിനോട് സമ്മതിച്ചു.
ജഹ്റ രഹസ്യാന്വേഷണ വിഭാഗമാണ് സുലൈബിയയിൽ വെച്ച് ഇവരെ പിടികൂടിയത്. മോഷ്ടിച്ച വാഹനങ്ങളുപയോഗപ്പെടുത്തി വിദേശികളെയാണ് ഇവ൪ കൊള്ളയടിച്ചിരുന്നത്. അതിനുശേഷം വാഹനത്തിന്റെ പ്രധാന ഭാഗങ്ങൾ അഴിച്ചുമാറ്റി വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണത്രെ പതിവ്.
കൊള്ളയടിക്കപ്പെട്ടതായി പരാതി നൽകിയ ചില വിദേശികളെ വിളിച്ചുവരുത്തി പൊലീസ് പ്രതികളെ തിരിച്ചറിയലിന് വിധേയമാക്കിയിട്ടുണ്ട്. പ്രതികളുമായി വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തി തെളിവെടുപ്പും നടത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.