കെഫാക് ശിഫ അല്‍ ജസീറ ഇന്‍റര്‍ സ്കൂള്‍ സോക്കര്‍: അല്‍ അമല്‍ ഇന്ത്യന്‍ സ്കൂള്‍ ചാമ്പ്യന്മാര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഫാക്) ശിഫ അൽ ജസീറ മെഡിക്കൽ സെൻററിൻെറ സഹകരണത്തോടെ സംഘടിപ്പിച്ച ഇൻറ൪ സ്കൂൾ സോക്ക൪ ടൂ൪ണമൻറിൽ അൽ അമൽ ഇന്ത്യൻ സ്കൂൾ ചാമ്പ്യന്മാരായി. ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ എ ടീമിനെയാണ് പരാജയപ്പെടുത്തിയത്. ലൂസേഴ്സ് ഫൈനലിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ ബിയെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപിച്ച് സാൽമിയ ഇന്ത്യൻ പബ്ളിക് സ്കൂൾ മൂന്നാം സ്ഥാനത്തിന൪ഹരായി. ടൂ൪ണമെൻറിലെ മികച്ച കളിക്കാരൻ മുഹമ്മദ് ഹൈതം (അൽ അമൽ ഇന്ത്യൻ സ്കൂൾ), മികച്ച ഗോൾകീപ്പ൪ രെഞ്ചു ഗീവ൪ഗീസ് (യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ എ), ടോപ് സ്കോറ൪ മുസ്തഫ ബലൂഷി (സാൽമിയ ഇന്ത്യൻ പബ്ളിക് സ്കൂൾ) എന്നിവ൪ തിരഞ്ഞെടുക്കപ്പെട്ടു. ഫെയ൪പ്ളേ അവാ൪ഡിന് ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ അ൪ഹരായി.
ശിഫ അൽ ജസീറ മെഡിക്കൽ സെൻറ൪ അഡൈ്വസറി ബോ൪ഡ് ചെയ൪മാൻ ഹംസ പയ്യന്നൂ൪, മാ൪ക്കറ്റിങ്് മാനേജ൪ ഫൈസൽ ഹംസ,  കെഫാക് പ്രസിഡൻറ് മുഹമ്മദ് ഷബീ൪, ജനറൽ സെക്രട്ടറി സമീയുല്ല അഷറഫ്, കെഫാക് എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്ല ഖാദിരി, സി. ഒ. ജോ, ആഷിക് ഖാദിരി, ഒ.കെ. റസാഖ്, സഫറുല്ല മൻസൂ൪ അലി വിനയകുമാ൪, ഷാഹുൽ, വി.എസ്. നജീബ് തുടങ്ങിയവ൪ സമ്മാനങ്ങൾ വിതരണം ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.