ഒമാനില്‍ ഇന്ന് മുതല്‍ ശീതക്കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യത

മസ്കത്ത: രാജ്യത്തിൻറ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും മൂടൽ മഞ്ഞിനും സാധ്യതയൂണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ തിരമാലകൾ മൂന്ന് മീറ്റ൪ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങരുതെന്നും അധികൃത൪ മുന്നറിയിപ്പ് നൽകി. ബീച്ചുകളിൽ പോകുന്നവ൪ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു. മസ്കത്ത് തീരം, വടക്കൻ ബാതിന, തെക്കൻ ബാത്തിന, തെക്കൻ ശ൪ഖിയ്യ എന്നിവടങ്ങളിലാണ് വടക്കൻ കാറ്റ് ആഞ്ഞുവീശാൻ സാധ്യതയുള്ളത്. മുസന്തം, തെക്കൻ ശ൪ഖിയ്യ എന്നിവിടങ്ങളിലാണ് കടൽ കൂടുതൽ പ്രക്ഷുബദ്ധമാവുക. രാജ്യത്തിൻെറ തെക്കൻ ഭാഗങ്ങളിൽ മൂടൽമഞ്ഞുണ്ടാവാനും അങ്ങിങ്ങായി മഴയുണ്ടാവാനും സാധ്യതയുണ്ട്. രാജ്യത്ത് പരക്കെ തണുപ്പ് വ൪ധിക്കാനും മൂടൽ മഞ്ഞുള്ളതിനാൽ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. റോഡുകളിലും മറ്റും മൂടൽ മഞ്ഞുണ്ടാവുന്നത് റോഡപകടത്തിന് സാധ്യതയുണ്ടക്കുന്നതിനാൽ വാഹനമോടിക്കുന്നവ൪ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃത൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.