മാരുതിയുടെ സ്വപ്നം

കുടുംബത്തിൽ കായിക താരങ്ങൾക്ക് കുറച്ചുകൂടി പ്രാധാന്യം കൊടുക്കാനാണ് മാരുതിയുടെ തീരുമാനം. നിലവിൽ ഗ്രാൻറ് വിറ്റാറ എന്നൊരാൾ മാത്രമെ ഈ പേരിൽ അറിയപ്പെടുന്നുള്ളൂ. ജിപ്സിയെന്നത് വെറും പണിക്കാരൻ മാത്രമാണ്. റെനോ ഡെസ്റ്റ൪ ഇറക്കുകയും ഫോ൪ഡ് എക്കോസ്പോട്ടിനെ കാട്ടി പേടിപ്പിക്കുകയും ചെയ്യുമ്പോൾ വെറുതെയിരിക്കാൻ മാരുതിക്കും പറ്റുന്നില്ല. ഇവരോട് മല്ലിടാൻ പറ്റുന്ന ഒരു വിദ്വാനെ കഴിഞ്ഞ ജനുവരിയിൽ നടന്ന ന്യൂദൽഹി ഓട്ടോഷോയിൽ മാരുതി കൊണ്ടുവന്നിരുന്നു. എക്സ്എ ആൽഫ എന്നായിരുന്നു പേര്. എന്നെങ്കിലും ഉണ്ടാക്കി വിൽക്കണം എന്ന ആഗ്രഹത്തോടെയാണ് ഈ കൺസപ്റ്റ് മോഡലിനെ സൃഷ്ടിച്ചത്. സ്വിഫ്റ്റിന്റെ പ്ളാറ്റ്ഫോമിൽ നി൪മിക്കുന്ന ഇവനെ ഒരു ഒത്ത സ്പോ൪ട്സ് യൂട്ടിലിറ്റി എന്നൊന്നും പറയാനാവില്ലെങ്കിലും അത്യാവശ്യം കാര്യങ്ങൾക്കൊക്കെ ഉപയോഗിക്കാൻ പറ്റും.

നാട്ടുകാ൪ക്ക് മസിലുള്ള വണ്ടികളോട് ഇഷ്ടം കൂടി വരുന്ന സാഹചര്യത്തിൽ അടുത്ത വ൪ഷത്തിൻെറ രണ്ടാം പകുതിയോടെ എക്സ്എ ആൽഫയുടെ കച്ചവടം തുടങ്ങാനാണ് ഇപ്പോൾ മാരുതി ആലോചിക്കുന്നത്. വലിയ വീൽ ആ൪ച്ചുകൾ, രൗദ്ര ഭാവമുള്ള മുൻവശം, കട്ടികൂടിയ സി പില്ല൪ എന്നിവയൊക്കെ ചേ൪ത്ത്  ഒരു ഗുണ്ടാ ലുക്ക് വരുത്തിയിട്ടുണ്ടെങ്കിലും സ്വിഫ്റ്റിന്റെ ഡാഷ്ബോ൪ഡ് അടക്കമുള്ള ഭാഗങ്ങൾ ചേരുന്ന ഉൾഭാഗം മൃദുലമാണ്. 1.2 ലിറ്ററിന്റെ കെ സീരിസ് പെട്രോൾ എഞ്ചിനും  1.3 ലിറ്ററിന്റെ ഡിഡിഐഎസ് ഡീസൽ എഞ്ചിനും ഇതിനുണ്ടാവും. ഫോ൪ വീൽ ഡ്രൈവ് അടക്കമുള്ള സൗകര്യങ്ങൾ വേറെയും. വില എട്ട് ലക്ഷത്തിന് മുകളിലേക്കാകാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.