കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലിൻെറ (ജി.സി.സി) 33ാമത് ഉച്ചകോടിയിൽ സംബന്ധിക്കാൻ അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് തിങ്കളാഴ്ച ബഹ്റൈനിലേക്ക് തിരിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ സുപ്രധാന തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിയോടനുബന്ധിച്ചുള്ള വിദേശമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് ഞായറാഴ്ച ബഹ്റൈനിലെത്തിയിരുന്നു. അദ്ദേഹത്തെ ബഹ്റൈൻ വിദേശമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ, ജി.സി.സി സെക്രട്ടറി ജനറൽ അബ്ദുല്ലത്തീഫ് അൽ സയാനി, ബഹ്റൈനിലെ കുവൈത്ത് അംബാസഡ൪ ശൈഖ് അസ്സാം അൽ മുബാറക് അസ്വബാഹ്, കുവൈത്തിലെ ബഹ്റൈൻ അംബാസഡ൪ ശൈഖ് ഖലീഫ ബിൻ ഹമദ് അൽ ഖലീഫ എന്നിവ൪ ചേ൪ന്ന് സ്വീകരിച്ചു.
വിദേശമന്ത്രി ഒഫീസ് ഡയറക്ട൪ ശൈഖ് ഡോ. അഹ്മദ് നാസ൪ അസ്വബാഹ്, ജി.സി.സി അംബാസഡ൪ ഹമൂദ് യൂസുഫ് അൽ റൗദാൻ തുടങ്ങിയവരടങ്ങിയ പ്രതിനിധി സംഘം വിദേശമന്ത്രിക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.