ദോഹ: 2010ഓടെ ഖത്തറിൻെറ രാസവസ്തു, പെട്രോകെമിക്കൽ ഉൽപ്പാദനം നിലവിലുള്ള 100 ലക്ഷണം ടണ്ണിൽ നിന്ന് 230 ലക്ഷം ടണ്ണായി ഉയ൪ത്താൻ പദ്ധതി തയാറാക്കിയതായി ഊ൪ജ, വ്യവസായ മന്ത്രയും പുതുതായി നിലവിൽ വന്ന ഖത്ത൪ കെമിക്കൽ ആൻറ് പെട്രോകെമിക്കൽ വിപണന, വിതരണ കമ്പനി (മുൻടാജാറ്റ്)യുടെ ചെയ൪മാനുമായ ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദ അറിയിച്ചു. കെമിക്കൽ, പെട്രോകെമിക്കൽ വ്യവസായത്തിൽ ലോകത്തിലെ സുപ്രധാന കേന്ദ്രമാക്കി ഖത്തറിനെ മാറ്റുകയാണ് ലക്ഷ്യമെന്നും പുതിയ കമ്പനിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
രാസവസ്തുക്കളുടെയും പോളിമറുകളുടെയും വളങ്ങളുടെയും ഉൽപ്പാദകരും പ്രധാന ഉറവിടവുമെന്ന നിലയിൽ ഖത്ത൪ ഇതിനകം ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉൽപ്പാദനം വ൪ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ വിപുലീകരണ പ്രവ൪ത്തനങ്ങൾ നടത്തിവരികയാണ്. കൊമിക്കലുകൾക്കും പോളിമറുകൾക്കും വളങ്ങൾക്കും ആഗോളതലതിൽ വ൪ധിച്ചുവരുന്ന ആവശ്യം നേരിടാൻ ഖത്തറിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. പെട്രോകെമിക്കൽ വ്യവസായ രംഗത്ത് 2020 വരെ 2500 കോടി ഡോളറിൻെറ നിക്ഷേപമാണ് ഖത്ത൪ ലക്ഷ്യമിട്ടിരിക്കുന്നത്.
കഴിഞ്ഞമാസം അമീ൪ പുറപ്പെടുവിച്ച ഉത്തരവിൻെറ അടിസ്ഥാനത്തിലാണ് ‘മുൻടാജാറ്റ്’ കമ്പനിക്ക് രൂപം നൽകിയിരിക്കുന്നത്. ഖത്തറിൽ ഉൽപ്പാദിപ്പിക്കുന്ന കെമിക്കൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിപണനം ചെയ്യുന്നിനും വിതരണം നടത്തുന്നതിനും വിൽക്കുന്നതിനുമുള്ള അവകാശം ഈ കമ്പനിക്ക് മാത്രമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.