ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി; ഒമാനെ തകര്‍ത്ത് ഇന്ത്യ

ദോഹ: ദോഹയിൽ നടക്കുന്ന രണ്ടാമത് ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂ൪ണമെൻറിൽ ഒമാനെ തക൪ത്ത് തുട൪ച്ചയായി മൂന്നാം മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കി. അൽറയ്യാൻ സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ട് അഞ്ചിന് നടന്ന രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ 11 ഗോളുകൾക്കാണ് ഇന്ത്യ ഒമാനെ തറപറ്റിച്ചത്. ടൂ൪ണമെൻറിൽ ഒമാന് തുട൪ച്ചയായ മൂന്നാമത്തെ പരാജയം കൂടിയായിരുന്നു ഇന്നലത്തേത്.
ടൂ൪ണമെൻറിൻെറ ആദ്യ ദിനത്തിൽ പാകിസ്ഥാൻ മൂന്നിനെതിരെ എട്ട് ഗോളുകൾക്കും രണ്ടാം ദിനത്തിൽ മലേഷ്യ ഒന്നിനെതിരെ നാല് ഗോളുകൾക്കും ഒമാനെ പരാജയപ്പെടുത്തിയിരുന്നു. ചൈനയെയും ജപ്പാനെയും തോൽപ്പിച്ച് സ൪ദാ൪സിംഗിൻെറ നേതൃത്വത്തിൽ മൂന്നാമത്തെ മത്സരത്തിനിറങ്ങിയ ഇന്ത്യ ഇന്നലെ ഗോൾമഴ വ൪ഷിച്ചാണ് കളിക്കളം വിട്ടത്.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചൈന രണ്ടിനെതിരെ നാല് ഗോളുകൾക്ക് ജപ്പാനെ പരാജയപ്പെടുത്തിയപ്പോൾ മൂന്നാമത്തെ മത്സരത്തിൽ പാകിസ്ഥാനും മലേഷ്യയും മൂന്ന് ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജപ്പാൻ ഒമാനെയും വൈകിട്ട് അഞ്ചിന് ചൈന മലേഷ്യയെും ഏഴിന് ഇന്ത്യ പാകിസ്ഥാനെയും നേരിടും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.