സഹം തീരത്ത് വന്‍ലഹരിമരുന്ന് വേട്ട; ദശലക്ഷം റിയാലിന്‍െറ ഗുളിക പിടിച്ചെടുത്തു

മസ്കത്ത്: ഒമാനിലേക്ക് കടത്താൻ ശ്രമിച്ച 1,300,000 റിയാൽ വിലവരുന്ന 69,450 ട്രമടോൾ ഗുളികകൾ റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തു. അഞ്ച് സ്വദേശികൾ നടത്തിയ സമയോചിത ഇടപെടലാണ് വൻ ലഹരിമരുന്ന് വേട്ടക്ക് പൊലീസിന് സഹായകമായത്. മയക്കു മരുന്നായും ഉപയോഗിക്കാൻ കഴിയുന്ന ‘ട്രമോൾ’ എന്ന വേദനസംഹാരി ഗുളികകളാണ് തീര സംരക്ഷണ സേനയുടെ സഹായത്തോടെയാണ് പിടിച്ചെടുത്തത്. സഹം വിലായത്തിനടുത്തുള്ള കടലിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ബോട്ട് സ്വദേശികൾ പരിശോധിക്കുകയായിരുന്നു. ഇവ൪ ഗുളികകൾ കണ്ടെത്തിയതോടെ ബോട്ടിലുണ്ടായിരുന്നവരും ഇവ സ്വീകരിക്കാൻ കരമാ൪ഗം വന്നവരും മറ്റൊരു ചെറുബോട്ടിൽ ഓടികയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുളികകൾ കടത്താൻ ശ്രമിച്ചവ൪ ഓടി രക്ഷപ്പെടുകയായിരുന്നു. മയക്ക് മരുന്ന് പിടിച്ചെടുക്കാൻ അധികൃതരെ സഹായിച്ച അഞ്ച് സ്വദേശികളെയും വടക്കൻ ബാതിന പൊലീസ് മേധാവി അബ്ദുല്ല ബിൻ സാലഹ് അൽ ഗൈലാനി  സ൪ട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.