ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീം ദോഹയില്‍

ദോഹ: നാളെ മുതൽ ഈ മാസം 27 വരെ ദോഹയിൽ നടക്കുന്ന രണ്ടാമത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീം കഴിഞ്ഞദിവസം ദോഹയിലെത്തി. സ൪ദാ൪ സിംഗിൻെറ നേതൃത്വത്തിലുള്ള 18 അംഗ ടീം കിരീടം നിലനി൪ത്തുക എന്ന ലക്ഷ്യവുമായാണ് ദോഹയിലെത്തിയിരിക്കുന്നത്.
മെൽബണിൽ അടുത്തിടെ നടന്ന എഫ്.ഐ.എച്ച് ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുത്ത അതേ ടീമാണ് ദോഹയിൽ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മെൽബണിൽ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് പാകിസ്ഥാനോട് കീഴടങ്ങേണ്ടിവന്നു. ദോഹയിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നാണ് വിമാനം കയറുന്നതിന് മുമ്പ് ദൽഹിയിൽ വെച്ച് സ൪ദാ൪ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞത്. കിരീടം നിലനി൪ത്തുക എന്നത് മാത്രമാണ് ദോഹയിൽ തങ്ങളുടെ ലക്ഷ്യം. അത് നേടാൻ കഴിയുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് സ൪ദാ൪ പറഞ്ഞു. മെൽബണിലെ തോൽവിക്ക് ദോഹയിൽ പാകിസ്ഥാനേട് പകരം വീട്ടുമോ എന്ന ചോദ്യത്തിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏത് മത്സരവും ആവേശം നിറഞ്ഞതായിരിക്കുമെന്നായിരുന്നു സ൪ദാറിൻെറ മറുപടി. മെൽബണിൽ പാകിസ്ഥാനുമായുള്ള ഏറ്റുമട്ടലിൽ സംഭവിച്ച പിഴവുകൾ ആവ൪ത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും. പാളിച്ചകൾ തിരുത്താൻ കഴിഞ്ഞിട്ടുണ്ട്. ദോഹയിൽ പാകിസ്ഥാനെ തോൽപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം-സ൪ദാ൪ പറഞ്ഞു. ഈ വ൪ഷത്തെ എഫ്.ഐ.എച്ച് പ്ളെയ൪ ഓഫ് ദി ഇയ൪ അവാ൪ഡിന് നാമനി൪ദേശം ചെയ്യപ്പെട്ട അഞ്ച് കളിക്കാരിൽ ഒരാളാണ് സ൪ദാ൪ സിംഗ്.
അൽ റയ്യാൻ സ്റ്റേഡിയത്തിൽ നാളെ ചൈനയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 21ന് ജപ്പാനുമായും 23ന് ഒമാനുമായും 24ന് പാകിസ്ഥാനുമായും 26ന് മലേഷ്യയുമായും ഇന്ത്യ ഏറ്റുമുട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.