ഒമാനില്‍ പരക്കെ മഴ: ചൊവ്വാഴ്ച വരെ തുടരും

മസ്കത്ത്: രാജ്യത്ത് കാറ്റും മഴയും ഇടിയും ചൊവ്വാഴ്ച വരെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്തം, വടക്കൻബാത്തിന, തെക്കൻ ബാത്തിന, ബുറൈമി, ദാഖിറ, ദാഖിലിയ്യ, മസ്കത്ത്, വടക്കൻ ശ൪ഖിയ്യ, തെക്കൻ ശ൪ഖിയ്യ എന്നീ ഗവ൪ണറേറ്റുകളിൽ ഞായറാഴ്ചയും മഴയും കാറ്റും വീശാൻ സാധ്യതയുണ്ട്. മഴയും കാറ്റുമുള്ള കാലാവസ്ഥ ഞായറാഴ് മുതൽ മുസന്തം മേഖലയലേക്ക് നീങ്ങാനാണ് സാധ്യത. മുസന്തം ഗവ൪ണറേറ്റിൽ ശക്തമായ ഇടിയും മഴയും കാറ്റുമുണ്ടവാൻ സാധ്യതയുള്ളതിനാൽ കടൽ യാത ഉപേക്ഷിക്കണമെന്നും അധികൃത൪ മുന്നറിയിപ്പ് നൽകി. മഴയുണ്ടാവുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃത൪ നൽകുന്ന നി൪ദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസ്കത്ത്, നഖൽ, ഇബ്രി, യങ്കൽ, ഖസബ്, ദിബ്ബ, ബുഹ എന്നിവിടങ്ങളിൽ ഇന്നലെ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.