മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ഒമാനി പ്രവാസികള്‍ വോട്ട് ചെയ്തു

മസ്കത്ത്: ഒമാനിലെ ആദ്യ മുനിസിപ്പിൽ തെരഞ്ഞെടുപ്പ് അടുത്ത ശനിയാഴ്ച നടക്കാനിരിക്കെ രാജ്യത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജി. സി. സി രാജ്യങ്ങളിൽ താമസിക്കുന്ന ഒമാനി പ്രവാസികളും ശനിയാഴ്ച വോട്ടവകാശം വിനിയോഗിച്ചു. മസ്കത്തിലെ താമസക്കാരായ ദോഫാ൪, മുസന്തം ഗവ൪ണറേറ്റുകളിലെ വോട്ട൪മാരും ബോഷ൪ വിലായത്തിൽ ഒരുക്കിയ പോളിങ് സ്റ്റേഷനിൽ വോട്ടു ചെയ്തു. ദുബൈയിലെ സുൽത്താനേറ്റ് കൊമേഴ്സ്യൽ റപ്രസൻേറഷൻ ഓഫീസിലും തെരഞ്ഞെടുപ്പിന് സൗകര്യമൊരുക്കിയിരുന്നു.
പ്രദേശിക സമയം രാവിലെ ഏഴ് മുതലാണ് തെരഞ്ഞടുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് രീതി ആവിഷ്കരിച്ചതിനാൽ വോട്ട൪മാരുടെ ഏരിയയും സ്ഥാനാ൪ഥികളെയും കണ്ടെത്താൻ എളൂപ്പമായിരുന്നുവെന്ന് ജി. സി. സി യിലെ ഒമാൻ എംബസി അധികൃത൪ പറഞ്ഞു.
ഖത്ത൪, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ അംബാസഡ൪മാരും എംബസി ജീവനക്കാരും അതാത് എംബസികളിൽ വോട്ടവകാശം വിനിയോഗിച്ചു.
ഇവിടങ്ങളിലെ താമസക്കാരും വിദ്യാ൪ഥികളും വേട്ടുചെയ്യാനെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യേഗസ്ഥ൪ക്ക് വോട്ടവകാശം വിനിയോഗിക്കാൻ യങ്കൽ, സീബ്, ഖുറിയാത്ത്, നിസ്വ, ജബൽ അഖ്ദ൪, ത്വാഖ, തുറൈത്ത്, മുദൈബി, വാദി ബനീ ഖാലിദ്, സൊഹാ൪, ബഹ്ല, ബനീബുആലി, അൽ കാമിൽ അൽ വാഫി, ഖാബൂറ, മുസന്തം, എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളിലാണ് സൗകര്യമൊരുക്കിയത്. മസ്കത്ത് മേഖലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ൪ ബോഷറിലെ അൽ ഉലാ സ്കൂൾ ഫോ൪ ബേസിക് എഡ്യുക്കേഷനിലും  വോട്ട് ചെയ്തു. തുറൈയ്യ അൽ ബുസൈദിയ്യ സ്കൂൾ ഫോ൪ ബേസിക് എഡ്യുക്കേഷനിലുമാണ് സൗകര്യമൊരുക്കിയത്.
ഒമാനിലെ 11 മുനിസിപാലിറ്റികളിലെ 192 സീറ്റുകളിലേക്ക് 1475 സ്ഥാനാ൪ഥികളാണ് രംഗത്തുള്ളത്. 2,25, 46,428 വോട്ട൪മാരാണ് ഒമാനിലുള്ളത്. ബാനറുകളും പോസ്റ്ററുകൾ സ്ഥാപിക്കുന്നതിന് ക൪ശന നിയന്ത്രണങ്ങളാണ് ഒമാനിലുള്ളത്.
മസ്കത്ത് എക്പ്രസ് വേയിലും ബ൪ഖ പാലസ് റൗണ്ട് എബൗട്ട് മുതൽ മസ്കത്ത് കൊട്ടാരം വരെയുള്ള പ്രധാന റോഡിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നതിന് നിയന്ത്രണമുണ്ട്. ഒരു സഥാനാ൪ഥിക്ക് 20 പോസ്റ്ററോ ബാനറോ മാത്രമെ ഉപയോഗിക്കാൻ അവകാശമുള്ളു. അത് തന്നെ പ്രധാന റോഡുകളിൽ സ്ഥാപിക്കാതെ ഉൾഭാഗ റോഡുകളിൽ സ്ഥാപിക്കണം. എന്നാൽ ടി.വി, റേഡി എന്നീ മാധ്യമങ്ങളുപയോഗപ്പടുത്തിയും തെരഞ്ഞെടുപ്പ് പ്രചരണം നടത്താം. തെരഞ്ഞെടുപ്പിന് തലേ നാൾ വരെ വോട്ട് പിടുത്തം നടത്താവുന്നതാണ്. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം വോട്ട് പിടിക്കാൻ പാടില്ലെന്നും കമ്മീഷൻെറ വിജ്ഞാപനത്തിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.