ദോഹ: രാജ്യത്തിൻെറ കായികസംരംഭങ്ങളിൽ നാഴികക്കല്ലായി ഉത്തേജകമരുന്ന് പരിശോധന കേന്ദ്രം അസ്പെയ൪ സോണിൽ കിരീടാവകാശി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ഉത്തേജകമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തുക, കായികരംഗത്ത് മയക്കുമരുന്നിൻെറയും നിരോധിത മരുന്നുകളുടെയും ഉപയോഗത്തെക്കുറിച്ച് ഗേവഷണം എന്നിയവാണ് കേന്ദ്രത്തിൻെറ ലക്ഷ്യങ്ങൾ. അറബ് മേഖലയിൽ ഈ സൗകര്യമില്ലാത്ത രാജ്യങ്ങൾക്കായി ഖത്ത൪ ഒളിമ്പിക് കമ്മിറ്റിയുടെ സഹകരണത്തോടെ കേന്ദ്രത്തിൽ ഉത്തേജകമരുന്ന് വിരുദ്ധ പരിശോധനകൾ സൗജന്യമായി നടത്താനും പദ്ധതിയുണ്ട്.
അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെയും കിരീടാവകാശിയുടെയും പിന്തുണയാണ് എല്ലാ തലങ്ങളിലും ഖത്തറിൻെറ കായിക നേട്ടങ്ങൾക്ക് പിന്നിലെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ഖത്ത൪ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. അത്ലറ്റുകൾക്കിടയിൽ ഉത്തേജകമരുന്നിൻെറ ഉപയോഗം പൂ൪ണമായി നി൪മാ൪ജനം ചെയ്യുക എന്ന കിരീടാവകാശിയുടെ ആശയത്തിൻെറ ഫലമാണ് പുതിയ പരിശോധനാ കേന്ദ്രമെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. അസ്പെയ൪ അക്കാദമി, ഓ൪ത്തോപീഡിക് ആൻറ് സ്പോ൪ട്സ് മെഡിസിൻ ആശുപത്രി തുടങ്ങിയ ഖത്തറിൻെറ കായികാനുബന്ധ സൗകര്യങ്ങളിലെ ഒടുവിലെ കണ്ണിയാണ് ഉത്തേജകമരുന്ന് പരിശോധനാ ലബോറട്ടറി.
അന്താരാഷ്ട്ര കായിക ഭൂപടത്തിൽ ഖത്തറിൻെറ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ സഹായിക്കുന്ന വിപുലമായ സൗകര്യങ്ങൾ ഭാവിയിൽ ഏ൪പ്പെടുത്തുമെന്നും ശൈഖ് സൗദ് അറിയിച്ചു. ഒട്ടേറെ ശൈഖുമാരും മന്ത്രിമാരും കായികഫെഡറേഷനുകളുടെ തലവൻമാരും നയതന്ത്രപ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ലബോറട്ടറിയെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദ൪ശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.