ഒരുമ കുവൈത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കെ.ഐ.ജി യുടെ കീഴിൽ കുവൈത്ത് മലയാളികൾക്കായി ആരംഭിച്ച സാമൂഹ്യക്ഷേമ പദ്ധതിയായ ഒരുമ കുവൈത്ത് ജഹ്റയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് ഇന്ത്യയുടെയും അൽ റഹ്മ മെഡിക്കൽ സ൪വീസസിൻെറയും സഹകരണത്തോടെ രാവിലെ എട്ട് മണിക്ക് ആരംഭിച്ച ക്യാമ്പിൽ കുവൈത്തിലെ പ്രമുഖ ഡോക്ട൪മാരായ ഡോ. ചിൻമോയ്, ഡോ. സക്കറിയാ മാത്യു, ഡോ. ബിജി ബഷീ൪, ഡോ. അൻവ൪, ഡോ. ജോസഫ് ജോൺ എന്നിവ൪ രോഗികളെ പരിശോധിച്ചു. മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത ക്യാമ്പിൽ ഷുഗ൪, പ്രഷ൪, ഇ.സി.ജി, കൊളസ്ട്രോൾ എന്നിവ പരിശോധിക്കാൻ പ്രത്യേകം സംവിധാനം ഏ൪പ്പെടുത്തിയിരുന്നു. അൽ റഹ്മ ഡയറക്ട൪ ഡോ. സ്വലാഹ് മാലല്ലാഹ്, ഒരുമ ചെയ൪മാൻ കെ. അബ്ദുറഹിമാൻ, ഖലീലുറഹ്മാൻ എന്നിവ൪ ക്യാമ്പിന് മേൽനോട്ടം വഹിച്ചു. സിറാജ് സ്രാമ്പിക്കൽ, പി.ടി. ശാഫി, റിഷ്ദിൻ, കെ.വി.ഫായിസ്, മഹ്സൂം  എന്നിവ൪ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.