മെട്രോ വില്ലേജ് സ്ഥലമെടുക്കല്‍; ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു

ആലുവ: മെട്രോ റെയിൽ യാ൪ഡിൻെറ മറവിൽ മെട്രോ വില്ലേജ് സ്ഥാപിക്കാനുള്ള നീക്ക ത്തിൽ പ്രതിഷേധവുമായി നാട്ടുകാ൪ രംഗത്തെത്തി. സ൪വേ നടപടി ക്കും മറ്റുമായി എത്തിയ അസി.തഹസിൽദാ൪ സത്യനേശൻെറ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെ ഗ്രാമപഞ്ചായത്തംഗം കെ.കെ. ശിവാനന്ദൻെറ നേതൃത്വത്തിൽ വെള്ളിയാഴ്ച തടഞ്ഞുവെച്ചു.
മെട്രോ റെയിൽ യാ൪ഡിൻെറ മറവിൽ ആവശ്യമായതിൻെറ  മൂന്ന് ഇരട്ടിസ്ഥലം ഏറ്റെടുക്കാൻ നടപടി പൂ൪ത്തിയായി വരുന്നതായാണ് നാട്ടുകാരുടെ ആരോപണം. യാ൪ഡിന് 16.66 ഹെക്ട൪ സ്ഥലമാണ് ആവശ്യം. എന്നാൽ, ചില റിയൽ എസ്റ്റേറ്റ് മാഫിയകളുടെ സമ്മ൪ദ ഫലമായി മെട്രോ വില്ലേജിന് വേണ്ടി എന്ന പേരിൽ 42.54 ഹെക്ട൪ കൃഷിഭൂമി ഏറ്റെടുത്ത് നികത്താനാണ് പദ്ധതിയെന്ന്  പഞ്ചായത്തംഗം ശിവാനന്ദൻ പറഞ്ഞു. കൃഷിഭൂമിയും തണ്ണീ൪ത്തടങ്ങളും സംരക്ഷിക്കാതെ  നികത്താൻ ശ്രമിക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും കുടിവെള്ളക്ഷാമത്തിനും ഇടവരുത്തും. കൃഷിഭൂമി നികത്തുന്നതിൻെറ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് സമീപവാസികളാണ്. അടിയന്തര പ്രാധാന്യമുള്ള ഈ വിഷയം പഞ്ചായത്ത് കമ്മിറ്റി ച൪ച്ചക്കെടുത്ത് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  ശിവാനന്ദൻ അധികൃത൪ക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.