ഗുരുവായൂ൪: ഗുരുവായൂ൪ റെയിൽവേ സ്റ്റേഷനിൽ 15 ലക്ഷത്തോളം രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. ചെന്നൈ എഗ്മൂ൪ എക്സ്പ്രസിൽ 15 ചാക്കുകളിലായി ഗുരുവായൂരിലെത്തിയ ഹാൻസ്, ബോംബെ തുടങ്ങിയ നിരോധിത പുകയില ഉൽപന്നങ്ങളാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ചന്ദനത്തിരികളെന്ന വ്യാജേന ആലപ്പുഴയിലെ വിലാസത്തിലേക്കുള്ള പാഴ്സൽ ചാക്കുകൾ ആലപ്പുഴയിലിറക്കാതെ ഗുരുവായൂരിലെത്തുകയായിരുന്നു. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് സംശയകരമായ രീതിയിലുള്ള ചാക്കുകൾ ശ്രദ്ധയിൽപെട്ടത്. ഇവ തുറന്ന് പരിശോധിച്ചപ്പോൾ പ്ളാസ്റ്റിക് കവറുകളിലും ടിന്നുകളിലുമായി പുകയില ഉൽപന്നങ്ങൾ കണ്ടെത്തി. നാഗരാജു എന്നയാളുടെ പേരിലാണ് പാഴ്സൽ അയച്ചിരുന്നത്. പിടിച്ചെടുത്ത ഉൽപന്നങ്ങൾ ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന് കൈമാറുമെന്ന് ആ൪.പി.എഫ് സ൪ക്കിൾ ഇൻസ്പെക്ട൪ എം.ശിവദാസ് പറഞ്ഞു. കഴിഞ്ഞമാസവും ഗുരുവായൂരിൽനിന്ന് 15 ചാക്ക് ലഹരി വസ്തുക്കൾ പിടികൂടിയിരുന്നു. അന്നും നാഗരാജുവിൻെറ വിലാസത്തിൽ ആലപ്പുഴയിലേക്കാണ് ചാക്കുകൾ അയച്ചിരുന്നത്. ആലപ്പുഴയിൽ ഇറക്കാതെ ഗുരുവായൂരിലെത്തുമ്പോൾ മാത്രമാണ് ലഹരി വസ്തുക്കൾ പിടിയിലാവുന്നത്. അതിനാൽ ആലപ്പുഴയിലേക്ക് സ്ഥിരമായി ഈ ട്രെയിനിൽ നിരോധിത ലഹരി വസ്തുക്കൾ എത്തുന്നുണ്ടെന്ന് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.