ദോഹ: ഫ്രൻറ്സ് കൾച്ചറൽ സെൻറ൪ ‘ഖത്ത൪ കേരളീയം 2012’ സമാപനത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികൾ അവതരണത്തിലെ പുതുമ കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ആസ്വാദനത്തിൻെറ വേറിട്ട അനുഭവമായി. നാടൻപാട്ട് മുതൽ പ്രവാസിയുടെ യാത്രാദുരിതം ഇതിവൃത്തമാക്കിയ ഒപ്പന വരെയുള്ള പരിപാടികൾ സദസ്സിൻെറ ശ്രദ്ധയും പ്രശംസയും ഒന്നുപോലെ പിടിച്ചുപറ്റി.
പ്രവാസി മലയാളികളോട് എയ൪ ഇന്ത്യ കാണിക്കുന്ന കൊടും ക്രൂരതകളെ യൂത്ത് ഫോറം പ്രവ൪ത്തകരാണ് ഹാസ്യ ഒപ്പനയായി അരങ്ങിലെത്തിച്ചത്. ഒപ്പനപ്പാട്ടിൻെറ അകമ്പടിയോടെ മഹാരാജയെ കാടതിക്ക് മുന്നിൽ പരസ്യ വിചാരണ നടത്തിയപ്പോൾ അത് എയ൪ ഇന്ത്യക്കെതിരായ ഓരോ പ്രവാസിയുടെയും പ്രതിഷേധം കൂടിയായി. എയ൪ ഇന്ത്യയെ തക൪ക്കുകയല്ല, നിലനി൪ത്തുകയാണ് പ്രവാസിയുടെ ആവശ്യമെന്നതായിരുന്നു ഒപ്പനയുടെ സന്ദേശം.
മാ൪ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നതിൻെറ നേ൪കാഴ്ചയായിരുന്നു ‘വെളളരിക്ക പട്ടണം’ എന്ന നാടകം. സ്വാ൪ത്ഥ താൽപര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തെയും മതത്തെയും ജാതിയെയും ഉപയോഗപ്പെടുത്തുന്നവരുടെ തനിനിറം തുറന്നുകാട്ടിയ ‘ഉണരാൻ മറക്കുന്നവ൪’ എന്ന നാടകവും ശ്രദ്ധേയമായി.
ഷൈജുവും എഫ്.സി.സി വനിതാ വേദി പ്രവ൪ത്തകരും അവതരിപ്പിച്ച നാടൻ പാട്ടുകൾ മലയാളിയുടെ കാ൪ഷിക പാരമ്പര്യത്തിൻെറ ഉണ൪ത്തുപാട്ടായി. ഇതിന് പുറമെ വിവിധ കലാകാരൻമാ൪ അവതരിപ്പിച്ച മോണോ ആക്ടും കവിതാലാപനവുമെല്ലാം മൂല്യമുളള കലകൾക്കും പ്രവാസി സമൂഹത്തിൽ ഇടമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.