മുത്തുവാരലിന്‍െറ ചരിത്രവുമായി കത്താറയുടെ ആദ്യ പുസ്തകം

ദോഹ: മുത്തുവാരലിൻെറ ചരിത്രവും മുത്തുവാരലിന് ഖത്തറിൻെറ സംസ്കാരത്തിലും സമ്പദ്രംഗത്തുമുള്ള പ്രധാന്യവും പ്രതിപാദിച്ചുകൊണ്ട് കത്താറ കൾച്ചറൽ വില്ലേജ് പ്രസിദ്ധീകരിക്കുന്ന ആദ്യ പുസ്തകം പുറത്തിറങ്ങി. രാജ്യത്തിൻെറ സാംസ്കാരിക പാരമ്പര്യം ശക്തിപ്പെടുത്തുക എന്ന നയത്തിൻെറ ഭാഗമായാണ് ‘മുത്തുവാരൽ ഖത്തറിൽ’ (പേൾ ഡൈവിംഗ് ഇൻ ഖത്ത൪) എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. അറബി ഭാഷയിലുള്ള കൃതി വൈകാതെ മറ്റ് ഭാകളിലും പുറത്തിറക്കുമെന്ന് കത്താറ ജനറൽ മാനേജ൪ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി അറിയിച്ചു.
ഖത്തറിൻെറ ചരിത്രവുും സംസ്കാരവുമായി മുത്തുവാരലിന് എത്രമാത്രം ബന്ധമുണ്ടെന്ന അന്വേഷണമാണ് ഈ പുസ്തകം. പൂ൪വ്വികരുടെ ഉപജീവനമാ൪ഗം എന്നതിനപ്പുറം ജനജീവിതത്തെ രൂപപ്പെടുത്തുന്നതിൽ മുത്തുവാരൽ വഹിച്ച പങ്കും രാജ്യത്തിൻെറ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ അത് ചെലുത്തിയ സ്വാധീനവും ഈ കൃതിയിലൂടെ വരച്ചുകാട്ടുന്നു.
നാടിൻെറ സമ്പന്നമായ സാംസ്കാരിക പൈതൃകം ഭാവിതലമുറക്ക് വേണ്ടി രേഖപ്പെടുത്തി വെക്കുക എന്നത് കത്താറയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് ഡോ. ഖാലിദ് വിശദീകരിച്ചു.  ഖത്തറിൻെറ സാംസ്കാരിക പുരോഗതിയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു മുത്തുവാരൽ. ഏറെ നാളത്തെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ് പുസ്തകം തയാറാക്കിയതെന്നും അദ്ദേഹം അറിയിച്ചു.അഞ്ച് അധ്യായങ്ങൾ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് പുസ്തകത്തിൻെറ ഘടന. ആദ്യഭാഗത്ത് മുത്തുവാരലിനെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും രണ്ടാം ഭാഗത്ത് മുത്തുവാരലിനെക്കുറിച്ച് ഖത്തരി സാഹിത്യകാരൻമാരുടെ രചനകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
 മുത്തുവാരലിന് ഉപയോഗിക്കുന്ന വള്ളങ്ങളുടെയും  മുത്തുവാരൽ വിദഗ്ധരുടെയും പേരുകൾ, ഇതുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ എന്നിവയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.