കുവൈത്ത് : മത്സര രംഗത്ത് 279 പേര്‍

കുവൈത്ത് സിറ്റി: നാമനി൪ദേശ പത്രിക സമ൪പ്പിക്കാനുള്ള അവസാന ദിവസം 11 പേ൪ കൂടി പിന്മാറിയതോടെ പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ള സ്ഥാനാ൪ഥികളുടെ എണ്ണം 279 ആയി. ഡിസംബ൪ ഒന്നിന് നടക്കുന്ന വോട്ടെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽനിന്നായാണ് ഇത്രയും പേ൪ ജനവിധി തേടുക.
മുൻ വ൪ഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു വോട്ട൪ക്ക് ഒരു സ്ഥാനാ൪ഥിക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താനാവൂ. പാ൪ലമെൻറ് നിലവിലില്ലാതിരുന്ന സമയത്ത് ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നിയമത്തിൽ ഈ ഭേദഗതി വരുത്തിയതിനെ തുട൪ന്ന് പ്രതിപക്ഷം ബഹിഷ്കരണത്തിലാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.