അമീര്‍ ഇന്ന് ബ്രിട്ടനിലേക്ക്

കുവൈത്ത് സിറ്റി: നാലു ദിവസത്തെ ഔദ്യാഗിക സന്ദ൪ശനത്തിന് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് ഇന്ന് ബ്രിട്ടനിലേക്ക് പുറപ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ മികച്ച സംഭാവനകൾ നൽകപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സന്ദ൪ശനത്തിൽ ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അൽ ഹമൂദ് അസ്വബാഹ്, വിദേശമന്ത്രി ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹ്, അമീരി ദിവാൻ ഉപമന്ത്രി ശൈഖ് അലി അൽ ജ൪റ അസ്വബാഹ്, ധന-വിദ്യാഭ്യാസ മന്ത്രി നായിഫ് അൽ ഹജ്റഫ്, വാണിജ്യ-വ്യസായ മന്ത്രി അനസ് അൽ സാലിഹ് തുടങ്ങിയവ൪ അമീറിനൊപ്പമുണ്ടാവും.
പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ലിബറൽ ഡെമോക്രാറ്റ് നേതാവ് നിക് ക്ളെഗ്, ലേബ൪ പാ൪ട്ടി നേതാവ് എഡ് മിൽബാൻറ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുന്ന അമീറും സംഘവും വിവിധ മേഖലകളിലെ ഉന്നതരുമായും ച൪ച്ച നടത്തും. അമീറിൻെറ സന്ദ൪ശനം ബ്രിട്ടീഷ് ജനത ആകാംഷയോടെ കാത്തിരിക്കുയാണെന്ന് ലണ്ടൻ മേയ൪ റോജ൪ ഗ്രിഫോ൪ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നീതിന്യായ മന്ത്രി
കൈറോയിൽ
കുവൈത്ത് സിറ്റി: അറബ് മിനിസ്റ്റേഴ്സ് ഓഫ് ജസ്റ്റിസ് കൗൺസിലിൻെറ 28ാമത് സമ്മേളനത്തിൽ സംബന്ധിക്കാൻ നീതിന്യായ, നിയമ മന്ത്രി ജമാൽ അൽ ശിഹാബ് ഈജിപ്ത് തലസ്ഥാനമായ കൈറോയിലെത്തി. അറബ് രാജ്യങ്ങൾക്കിടയിൽ നീതിന്യായ തലത്തിലുള്ള സഹകരണം വ൪ധിപ്പിക്കുകയാണ് സമ്മേളനത്തിൻെറ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഭീകരതയെയും മനുഷ്യക്കടത്തിനെയും നേരിടാനുള്ള നടപടികൾക്കാണ് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.