കുടിവെള്ളം ഊറ്റല്‍: നടപടി തുടങ്ങി

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലേക്ക് പമ്പ് ചെയ്യുന്ന കുടിവെള്ളം മോട്ടോ൪ ഉപയോഗിച്ച് ഊറ്റുന്ന ബാ൪ ഹോട്ടലുകൾക്കെതിരെ നടപടി തുടങ്ങി. വാട്ട൪ അതോറിറ്റി നോൺ റവന്യൂ മാനേജ്മെൻറ് യൂനിറ്റ്  പടിഞ്ഞാറൻ കൊച്ചി മേഖലയിൽ നടത്തിയ പരിശോധനയിൽ  തോപ്പുംപടി പ്രദേശത്തെ രണ്ട് ബാറുകളിൽ ക്രമക്കേട് കണ്ടെത്തി.  ഇവ൪ക്ക് ഒരുലക്ഷത്തോളം രൂപ പിഴയടക്കാൻ നോട്ടീസ് നൽകി.  മൂന്നു ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ കണക്ഷൻ റദ്ദാക്കുമെന്ന് പരിശോധക സംഘം ബാ൪ ഉടമകളെ അറിയിച്ചു.  ഒരു ബാ൪ ഹോട്ടൽ ഉടമ പിഴയടച്ച് പ്രശ്നം പരിഹരിച്ചതായി സ്പെഷൽ യൂനിറ്റ് അസി. എൻജിനീയ൪ സതീശൻ അറിയിച്ചു.
കൂടിയ മോട്ടോ൪ ഉപയോഗിച്ച് രണ്ട് ബാ൪ ഹോട്ടലുകളും  വലിയ തോതിലുള്ള ജലചൂഷണമാണ്  നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.  ബാ൪ ഹോട്ടലുകൾക്ക് പുറമെ പശ്ചിമകൊച്ചിയിലെ പല ഹോട്ടലുകളും ഇത്തരത്തിൽ ജല ചൂഷണം നടത്തുന്നതായി ആക്ഷേപമുണ്ട്.
ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഊറ്റൽ കണ്ടെത്തിയചില ഹോട്ടലുകളുടെ കണക്ഷൻ റദ്ദാക്കിയതായും പരിശോധക സംഘം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.