ഉത്തരേന്ത്യന്‍ ഗിനി കോഴികള്‍ വില്‍പനക്കായി കാസര്‍കോട്ട്

കാസ൪കോട്: പക്ഷിപ്പനി ഭീതിയിൽ ഇറച്ചിക്കോഴികളുടെ വിൽപനയിൽ വൻ ഇടിവുണ്ടായതോടെ വിപണി ലക്ഷ്യമിട്ട് ഉത്തരേന്ത്യയിൽനിന്ന് ഗിനി കോഴികൾ എത്തി. 100 രൂപ വരെയെത്തിയ ഇറച്ചിക്കോഴിയുടെ വില ഇപ്പോൾ 70ലും താഴെയായി.
ഇറച്ചി കച്ചവടക്കാരുടെ പ്രതിസന്ധി മുതലെടുക്കാനാണ് ഗിനി കോഴികളുമായി ഉത്ത൪പ്രദേശുകാ൪ കാസ൪കോട്ടെത്തിയത്. ഉത്ത൪പ്രദേശിലെ ഇലാഹാബാദിലെ മെസാ ഗ്രാമത്തിൽനിന്നാണ് അഞ്ചംഗസംഘം ആയിരത്തോളം കോഴികളുമായി കാസ൪കോട്ടെത്തിയത്.
താറാവ് കൂട്ടങ്ങളുമായി അന്യസംസ്ഥാനങ്ങളിൽനിന്ന് ക൪ഷക൪ ജില്ലയിൽ എത്താറുണ്ടെങ്കിലും ഗിനി കോഴികളുമായി എത്തുന്നത് ആദ്യമാണ്.  ജോടിക്ക് 400 രൂപയാണ് വില. 350 രൂപക്ക് വരെ നൽകുന്നുണ്ട്. അരി, ഗോതമ്പ്, തുടങ്ങിയ ധാന്യങ്ങളാണ് ഗിനി കോഴികൾ ഭക്ഷിക്കുന്നത്. ഗ്രാമത്തിലെ വീടുകളിൽ വള൪ത്തുന്ന കോഴികളെ കൂട്ടമായി വാങ്ങിയാണ് ബനാറസ് സിങ്, റാംസിങ്, ശ്യാംബാബു, റാസി, സന്ദീപ് എന്നിവരടങ്ങുന്ന അഞ്ചംഗസംഘം കേരളത്തിലെത്തിയത്. കോഴികൾക്ക് പൂ൪ണ വള൪ച്ചയെത്തിയാൽ ഏഴ് കിലോ വരെ തൂക്കം വരുമെന്ന് ഇവ൪ പറയുന്നു.
പക്ഷിപ്പനിയും വിലയിടിവും വിൽപന ഉദ്യോഗസ്ഥരുടെ നടപടികളും കാരണമാണ് കോഴിക്കച്ചവടം തക൪ന്നത്.
ഇറച്ചി കോഴികൾ മൊത്തമായി വാങ്ങി വിൽപന നടത്തുന്നവ൪ക്കാണ് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇവ തമിഴ്നാട്ടിൽനിന്ന് വള൪ച്ചയെത്തിയ കോഴികളായി ഇറക്കുമതി ചെയ്തവയാണ്. അതേസമയം, കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് ഫാമുണ്ടാക്കി വള൪ത്തി വിൽപന നടത്തുന്നവ൪ക്ക് കച്ചവടത്തിൽ വലിയ കുറവ് വന്നിട്ടില്ല. ഗ്രാമങ്ങളിലെ കോഴി ഫാമുകാ൪ക്കാണ് ഈ ഗുണമുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.