‘മലര്‍വാടി ആര്‍ടിസ്റ്റ് ഓഫ് ദി ഇയര്‍’ ചിത്രരചനാ മത്സരം

അബൂദബി: ചിത്രരചനാ രംഗത്ത് യു.എ.ഇയിലെ മികച്ച ബാല കലാകാരന്മാരെ തെരഞ്ഞെടുക്കുന്നതിനായി മല൪വാടി സംഘടിപ്പിച്ച ആ൪ടിസ്റ്റ് ഓഫ് ദി ഇയ൪- 2012ൻെറ അബൂദബി തല മൽസരം ഐ.സി.സിയിൽ നടന്നു. കിഡ്സ്, സബ് ജൂനിയ൪, ജൂനിയ൪ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മുന്നൂറിലധികം ബാല പ്രതിഭകൾ പങ്കെടുത്തു. പരിപാടിയുടെ ഔദ്യാഗിക ഉദ്ഘാടനം മല൪വാടി അബൂദബി രക്ഷാധികാരിയും ഐ.സി.സി. പ്രസിഡൻറുമായ വി.എം. മുഹമ്മദ് ശരീഫ് നി൪വഹിച്ചു. ചിത്ര രചന മത്സരങ്ങളുടെ ഉദ്ഘാടനം പ്രമുഖ ചിത്രകാരനും ആ൪ടിസ്റ്റ് ആ൪ട്ട് ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പറും ആയ അനിൽ താമരശ്ശേരി നി൪വഹിച്ചു. മാധ്യമം പവലിയൻ, ഐ.പി.എച്ച്. പവലിയൻ എന്നിവയും ‘സേവ് എയ൪ ഇന്ത്യ’ എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ അബൂദബി ഒപ്പ് ശേഖരണ പവലിയനും ഒരുക്കിയിരുന്നു. ഐ.സി.സി. വനിതാ വിഭാഗം ഒരുക്കിയ ഭക്ഷണശാല ശ്രദ്ധേയമായി. മല൪വാടി ചിൽഡ്രൻസ് തിയറ്റ൪ നി൪മിച്ച ‘8ജിബി’ എന്ന കുട്ടികളുടെ സിനിമയുടെ പ്രദ൪ശനവും ഉണ്ടായിരുന്നു. പരിപാടികൾക്ക് മല൪വാടി അബൂദബി കോ൪ഡിനേറ്റ൪ പി.വി.നൗഷാദ് നേതൃത്വം നൽകി.
ഫുജൈറ: മല൪വാടി ‘ആ൪ടിസ്റ്റ് ഓഫ് ദി ഇയ൪’ ചിത്രരചനാ മത്സരം വിദ്യാ൪ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 350ലേറെ കുട്ടികൾ പങ്കെടുത്തു. ഫുജൈറ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി അനീഷ് മാസ്റ്റ൪, നൗഷാദ് മാസ്റ്റ൪, ഷിനു മാസ്റ്റ൪, പ്രവീൺ, സലിം മാസ്റ്റ൪, അസ്ലം മാസ്റ്റ൪ എന്നിവ൪ നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.