ന്യൂയോ൪ക്ക്: തായ്വാൻ bസ്മാ൪ട്ട്ഫോൺ നി൪മാതാക്കളായ എച്ച്.ടി.സിയും ടെക് ഭീമനായ ആപ്പിളും തമ്മിൽ രണ്ടു വ൪ഷമായി നടക്കുന്ന പേറ്റൻറ് കേസുകൾ ഒത്തുതീ൪ന്നു. ആപ്പിളുമായുള്ള കേസുകൾക്ക് പരിഹാരമായെന്നും നിയമപ്രശ്നത്തേക്കാൾ എച്ച്.ടി.സി ഇനി നൂതന ആശയങ്ങൾക്ക് പ്രധാന്യം നൽകുമെന്നും കമ്പനിയുടെ സി.ഇ.ഒ പീറ്റ൪ ചൗ അറിയിച്ചു. ഒത്തുതീ൪പ്പിനെ തുട൪ന്ന് പത്തു വ൪ഷത്തേക്കുള്ള പേറ്റൻറ് ലൈസൻസ് കരാറും ഇരുകമ്പനികളും ഒപ്പുവെച്ചിട്ടുണ്ട്.
ഐ ഫോണിൽ തങ്ങൾ ഉപയോഗിച്ച സാങ്കേതികവിദ്യ എച്ച്.ടി.സി ആൻഡ്രോയിഡ് സ്മാ൪ട്ഫോണുകളിൽ ഉപയോഗിച്ചുവെന്നാരോപിച്ച് 2010 മാ൪ച്ചിലാണ് ആപ്പിൾ കേസ് ആരംഭിക്കുന്നത്. കേസിൻെറ ഒരു ഘട്ടത്തിൽ വിവാദമായ സ്മാ൪ട്ട്ഫോൺ മോഡലുകൾ അമേരിക്കയിൽ വിപണനം നി൪ത്താൻ 2011 ഡിസംബറിൽ അന്താരാഷ്ട്ര ട്രേഡ് കമ്മീഷൻ എച്ച്.ടി.സിയോട് ആവശ്യപ്പെട്ടിരുന്നു.
എച്ച്.ടി.സിക്കു പിന്നാലെ സാംസങിനെതിരെയും ആപ്പിൾ പേറ്റൻറ് കേസുമായി കോടതിയിലെത്തിയിരുന്നു. നിരവധി രാജ്യങ്ങളിൽ ആപ്പിളും മറ്റു സ്മാ൪ട്ട്ഫോൺ നി൪മാതാക്കളും തമ്മിൽ പേറ്റൻറിനെച്ചൊല്ലിയുള്ള നിയമയുദ്ധം തുട൪ന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.