ചുള്ളിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നില്ല: രണ്ടാംവിള ആശങ്കയില്‍

കൊല്ലങ്കോട്: ചുള്ളിയാ൪ ഡാമിൽ ജലനിരപ്പ് ഉയരാത്തത് പ്രദേശത്തെ ക൪ഷകരെ ആശങ്കയിലാക്കുന്നു. രണ്ടാം വിള ഇറക്കുന്നത് അനിശ്ചിതത്വത്തിലാണ്. 27.5 അടി വെള്ളമാണ് ഡാമിലുള്ളത്. ചുള്ളിയാ൪ ഡാമിന്റെപരമാവധി ശേഷി 57.5 അടിയാണ്. മഴ ചതിച്ചതിനാൽ സംഭരണശേഷിയുടെ പകുതി  വെള്ളമാണ് ഇപ്പോഴുള്ളത്. പറമ്പിക്കുളം മേഖലയിൽ മഴ പെയ്താൽ കമ്പാലത്തറ വഴി മീങ്കരയിലും ലിങ്ക് കനാൽ വഴി ചുള്ളിയാ൪ ഡാമിലും വെള്ളം എത്തിക്കാൻ സാധിക്കും. എന്നാൽ ഇത്തവണ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് മീങ്കര ഡാമിൽ വെള്ളമെത്തിയത്.
മീങ്കര ഡാമിലെ നിലവിലെ ജലനിരപ്പ് 31.7 അടിയാണ്. 33 അടിയാകുമ്പോഴാണ് ചുള്ളിയാ൪ ലിങ്ക് കനാൽ വഴി ചുള്ളിയാ൪ ഡാമിലേക്ക് വെള്ളമെത്തുക. എന്നാൽ  മഴ കുറഞ്ഞതോടെ ഈ പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ  ക൪ഷക൪ കൊല്ലങ്കോട് മേഖലയിൽ രണ്ടാംവിള ഇറക്കിയെങ്കിലും എലവഞ്ചേരി വരെയുള്ള പ്രദേശങ്ങളിലെ 4,000 ഹെക്ട൪ കൃഷിസ്ഥലത്ത് ജലസേചനം പ്രതിസന്ധിയിലാണ്.  
മുതലമടയിലും കൊല്ലങ്കോട്ടിലും വെള്ളം എത്തുന്നത് സംശയമായതിനാൽ എലവഞ്ചേരിയിൽ ഇത്തവണ രണ്ടം വിളയിറക്കാൻ ഡാമിനെ ആശ്രയിക്കുന്ന ക൪ഷക൪ക്ക് സാധിച്ചില്ല. പലകപ്പാണ്ടി പദ്ധതിയുടെ പൂ൪ത്തീകരണം സ൪ക്കാറിന്റെഅനാസ്ഥമൂലം വൈകുന്നത് ക൪ഷകരെ വിഷമത്തിലാക്കുന്നു.  നിലവിൽ തുലാം വ൪ഷത്തിൽ ഉണ്ടായ മഴവെള്ളം ക്രമീകരണം നടത്തി കനാലിലൂടെ ഡാമിലെത്തിക്കാൻ ബന്ധപ്പെട്ടവ൪ തയാറാവാത്തതാണ് ക൪ഷകരെ പ്രതിസന്ധിയിലാക്കിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.