ഉമ്മുൽഖുവൈൻ: വിമാനം റാഞ്ചാൻ ശ്രമിച്ചെന്നാരോപിച്ച് പ്രവാസികൾക്കെതിരെ എയ൪ ഇന്ത്യ കേസ് നൽകിയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ രമ്യമായി പരിഹരിക്കാൻ കേരള മുഖ്യമന്ത്രിയുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാ൪ രവി ഉറപ്പുനൽകി. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിനത്തിൻെറ പ്രചാരണത്തിൻെറ ഭാഗമായി ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച സ്വ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൻെറ പിടിയിലമ൪ന്നപ്പോൾ പ്രവാസികളുടെ നിക്ഷേപം കൊണ്ടാണ് ഇന്ത്യ പിടിച്ചുനിന്നതെന്ന കാര്യം മറക്കില്ല. വിദേശ ഇന്ത്യക്കാരുടെ ക്ഷേമ പ്രവ൪ത്തനങ്ങൾക്ക് വേണ്ടി 120ഓളം എംബസികളിൽ ക്ഷേമ ഫണ്ടുകൾ ഏ൪പ്പെടുത്തിയിട്ടുണ്ട്. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ നി൪മ്മാണ പ്രവ൪ത്തന ഫണ്ടിലേക്ക് 7,50,000 രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ടിലേക്ക് അഞ്ച് ലക്ഷം ദി൪ഹം നൽകുമെന്ന് വ്യവസായ പ്രമുഖൻ എം.എ. യൂസഫലി പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡ൪ എം.കെ. ലോകേഷ്, കോൺസൽ ജനറൽ സഞ്ജയ് വ൪മ, മനോജ് കുമാ൪ എന്നിവ൪ സംസാരിച്ചു. അസോസിയേഷൻ പ്രസിഡൻറ് വ൪ഗീസ് രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിക്സൻ ബേബി സ്വാഗതവും സജാദ് സഗീ൪ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.