ഷാ൪ജ: ലിഖിതാക്ഷരങ്ങൾക്ക് മരണമില്ലെന്നും അക്ഷരവും മനുഷ്യനും തമ്മിലുളള പൊക്കിൾകൊടി ബന്ധം അറുത്തുമാറ്റാനാവില്ലെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ് ഷാ൪ജ അൽ താവൂനിലെ എക്സ്പോസെൻററിൽ നിരത്തി വെച്ച പുസ്തകങ്ങളും ഇവിടെയെത്തുന്ന അക്ഷര സ്നേഹികളും. 31ാമത് ഷാ൪ജ അന്താരാഷ്ട്ര പുസ്തകോത്സവം ആദ്യ മൂന്നുദിനം പിന്നിടുമ്പോൾ അക്ഷരങ്ങളുടെ നറുമണം നുകരാൻ എത്തിയത് 1,35,000 സന്ദ൪ശക൪. ഉദ്ഘാടന ദിവസം 25,000 ആളുകൾ എത്തിയപ്പോൾ രണ്ടാം ദിനം 40,000ആയും മൂന്നാം ദിനം 75,000 ആയും ഉയരുകയായിരുന്നു.
ബുധനാഴ്ച 17 സ്കൂളുകളിൽ നിന്ന് 1,641 കുട്ടികളും വ്യാഴാഴ്ച 35 സ്കൂളുകളിൽ നിന്ന് 3,291 കുട്ടികളും പ്രദ൪ശന നഗരിയിലെത്തി വിവിധ പരിപാടികളിൽ സംബന്ധിച്ചു. ഇന്ത്യൻ ഇംഗ്ളീഷ് എഴുത്തുകാരി അരുന്ധതി റോയ്ക്കും അൾജീരിയൻ എഴുത്തുകാരൻ അഹ്ലാം മുസ്തഖാമിക്കുമാണ് ഏറെ കുട്ടി സന്ദ൪ശകരെ കിട്ടിയത്. വരുംദിവസങ്ങളിൽ പ്രഗൽഭരായ എഴുത്തുകാ൪ സംബന്ധിക്കാനിരിക്കെ സന്ദ൪ശകരുടെ എണ്ണത്തിൽ കഴിഞ്ഞ 30 വ൪ഷത്തെ കണക്കുകൾ ഇത്തവണ തിരുത്തിക്കുറിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യൻ പവലിയനിൽ നിന്നുതിരിയാനിടമില്ലാത്ത അവസ്ഥയാണ്. 40ഓളം പ്രസാധക൪ പ്രഗൽഭരായ എഴുത്തുകാരുടെ ഗ്രന്ഥങ്ങളാണ് ഇവിടെ അണിനിരത്തിയിരിക്കുന്നത്. തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസാധകരായ ഐ.പി.എച്ചിൽ മുൻവ൪ഷങ്ങളെ അപേക്ഷിച്ച് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിലക്കുറവിൽ പുസ്തകങ്ങൾ നാട്ടിൽ എത്തിക്കുന്ന പദ്ധതിക്ക് സന്ദ൪ശകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.