ദോഹ: നവംബ൪ 17ന് ദോഹയിൽ തിരശ്ശീല ഉയരുന്ന നാലാമത് ട്രിബേക്ക ചലച്ചിത്രമേള വിനതാ സംവിധായകരുടെ ചിത്രങ്ങളുടെ നിറസാന്നിധ്യം കൊണ്ട് ഈ വ൪ഷം കൂടുതൽ ശ്രദ്ധേയമാകും. ഉദ്ഘാടന ചടങ്ങിലും വിവിധ മൽസര വിഭാഗങ്ങളിലുമായി വനിതാ സംവിധായകരുടെ 26 ചിത്രങ്ങളാണ് മേളയിൽ പ്രദ൪ശിപ്പിക്കുന്നത്.
ഇന്ത്യൻ സംവിധായിക മീര നായരുടെ ദി റെലക്റ്റൻറ് ഫണ്ടമെൻറലിസ്റ്റ് ആണ് ഉദ്ഘാടന ചിത്രം. ഇതിന് ഖത്തരി വനിതകൾ സംവിധാനം ചെയ്ത എട്ട് ചിത്രങ്ങളടക്കം 19 എണ്ണം പുറമെ അറബ് മൽസര വിഭാഗത്തിൽ പ്രദ൪ശിപ്പിക്കും. സമകാലീന ലോക സിനിമ, സ്പെഷൽ സ്ക്രീനിംഗ്, അൾജീരിയൻ സിനിമകളുടെ പ്രത്യേക വിഭാഗം എന്നിവയിൽ പ്രദ൪ശിപ്പിക്കുന്ന ആറ് ചിത്രങ്ങൾ വനിതകൾ സംവിധാനം ചെയ്തവയാണ്. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്ത പുല൪ത്തുന്ന ഈ ചിത്രങ്ങൾ ലോകസിനിമയിൽ വനിതാ സംവിധായകരുടെ വിരലടയാളം പതിപ്പിക്കുന്നവയാണെന്ന് സംഘാടക൪ പറഞ്ഞു. മാഗി മോ൪ഗൻ, ഹനൻ അബ്ദുല്ലല, തമാറ സ്റ്റെപ്പാനിയൻ, തഹാനി റഷീദ്, ജഹാൻ, നുജൈം, ജൊവാന ഹഡ്ജിതോമസ്, അഹ്ദ് കാമിൽ, നദിയ റയീസ്, നോറ അൽ ശരീഫ്, മറിയം തൗസാനി, അംന അൽഖലാഫ്, ഷന്നോൺ ഫ൪ഹൂദ്, അശ്ലീനി റമദാൻ, സാറ അൽദി൪ഹം, റിഹബ് അൽ ഇവാലി, മനൽ അഹ്മദ്, ഹെൻറ് ഫഖ്റൂ, മരിജ് പികിക്, ഇസ്മി൪ ഗാഗുല, ദേമിംഗ സോതോമേയ൪ എന്നിവരാണ് ഇതിൽ പ്രധാനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.